2 January 2026, Friday

Related news

January 2, 2026
January 1, 2026
December 31, 2025
December 28, 2025
December 25, 2025
December 23, 2025
December 13, 2025
December 5, 2025
November 27, 2025
November 26, 2025

റബ്ബര്‍ ഉത്പാദനം; മഴമറയ്ക്കും സ്പ്രേയിംഗിനും സഹായം തുടരും

Janayugom Webdesk
കോ​​ട്ട​​യം
April 21, 2025 8:48 am

റ​​ബ​​ർ ഉ​​ത്പാ​​ദ​​ന​ക്ഷ​​മ​​താ വ​​ർ​ധ​​ന​​വി​​ന് റ​​ബ​​ർ ബോ​​ർ​ഡ് ആ​​വി​​ഷ്​​ക​​രി​​ച്ച മ​​ഴ​​മ​​റ, സ്​​പ്രേ​​യിം​​ഗ് ധ​​ന​​സ​​ഹാ​​യ പ​​ദ്ധ​​തി അ​​ടു​​ത്ത സാ​​മ്പ​​ത്തി​​ക വ​​ർ​ഷ​​ത്തി​​ലും റ​​ബ​​ർ ഉ​​ത്പാ​​ദ​​ക സം​​ഘ​​ങ്ങ​​ളി​​ലൂ​​ടെ ന​​ട​​പ്പി​​ലാ​​ക്കും. ഒ​​രു ഹെ​​ക്ട​​റി​​ന് നാ​​ലാ​​യി​​രം രൂ​​പ വീ​​തം മ​​ഴ​​മ​​റ​​യ്ക്കും സ്​​പ്രെ​​യിം​​ഗി​​നും ല​​ഭി​​ക്കും. ഒ​​രു ക​​ർ​ഷ​​ക​​ന് പ​​ര​​മാ​​വ​​ധി ര​​ണ്ടു ഹെ​​ക്ട​​ർ വ​​രെ ധ​​ന​​സ​​ഹാ​​യ​​ത്തി​​ന് അ​​ർ​ഹ​​ത ഉണ്ടായിരിക്കും. 

സ​​ബ്​​സി​​ഡി ല​​ഭി​​ക്കാ​നു​​ള്ള നി​​ബ​​ന്ധ​​ന​​ക​​ൾ: മ​​ഴ​​മ​​റ, തു​​രി​​ശ​​ടി എ​​ന്നി​​വ​​യ്ക്കാ​​വ​​ശ്യ​​മാ​​യ വ​​സ്തു​​ക്ക​​ൾ മൊ​​ത്ത​​മാ​​യി റ​​ബ​​ർ ഉ​​ത്പാ​​ദ​​ക സം​​ഘ​​ങ്ങ​​ളി​​ലൂ​​ടെ വാ​​ങ്ങ​​ണം. (റ​​ബ​​ർ ബോ​​ർ​ഡ് ക​​മ്പ​​നി​​ക​​ളി​​ൽ നി​​ന്നോ അം​​ഗീ​​കൃ​​ത ഡീ​​ല​​ർ​മാ​​രി​​ൽ നി​​ന്നോ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങി ജി​​എ​​സ്ടി ബി​​ൽ സ​​മ​​ർ​പ്പി​​ക്ക​​ണം). ഉ​​ത്പാ​​ദ​​നോ​​പാ​​ധി​​ക​​ൾ വാ​​ങ്ങു​​ന്ന​​തി​​നു​​ള്ള പ​​ണം ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ ആ​​ർ​പി​​എ​​സി​​ൽ മു​​ൻ​കൂ​​ർ അ​​ട​​യ്ക്ക​​ണം. പ​​ദ്ധ​​തി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന ഉ​​ത്​​പാ​​ദ​​ക സം​​ഘ​​ങ്ങ​​ൾ​ക്കു കീ​​ഴി​​ൽ റെ​​യി​​ൻ ഗാ​​ർ​ഡിം​​ഗ് ന​​ട​​ത്താ​​ൻ പ്രാ​​പ്ത​​രാ​​യി തൊ​​ഴി​​ലാ​​ളി സം​​ഘ​​മോ ടാ​​പ്പ​​ർ​മാ​​രു​​ടെ കൂ​​ട്ടാ​​യ്മ​​യോ ഉ​​ണ്ടാ​​ക​​ണം. ഉ​​ത്പാ​​ദ​​ക സം​​ഘ​​ങ്ങ​​ൾ സ​​മ​​യ ബ​​ന്ധി​​ത​​മാ​​യി ഓ​​ഡി​​റ്റിം​​ഗ്, പൊ​​തു​​യോ​​ഗം, ര​​ജി​​സ്​​ട്രേ​​ഷ​​ൻ പു​​തു​​ക്ക​​ൽ എ​​ന്നി​​വ ന​​ട​​ത്ത​​ണം. ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ അ​​ഞ്ച് ഹെ​​ക്ട​​റി​​ൽ താ​​ഴെ തോ​​ട്ടം വി​​സ്തൃ​​തി​​യു​​ള്ള ആ​​ർ​പി​​എ​​സ് അം​​ഗ​​ങ്ങ​​ളാ​​യി​​രി​​ക്ക​​ണം. തോ​​ട്ട​​ത്തി​​ൻറെ പ്രാ​​യം 10 വ​​ർ​ഷ​​ത്തി​​നും 25 വ​​ർ​ഷ​​ത്തി​​നും ഇ​​ട​​യി​​ൽ ആ​​യി​​രി​​ക്ക​​ണം. ഗു​​ണ​​ഭോ​​ക്താ​​ക്ക​​ൾ തോ​​ട്ട​​ത്തെ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ൾ, റ​​ബ​​ർ ഉ​​ത്പാ​​ദ​​ന ക​​ണ​​ക്കു​​ക​​ൾ എ​​ന്നി​​വ റ​​ബ​​ർ ബോ​​ർ​ഡു​​മാ​​യി പ​​ങ്കു​​വ​​യ്ക്കാ​​ൻ ത​​യാ​​റു​​ള്ള വ​​രാ​​യി​​രി​​ക്ക​​ണം. ഗു​​ണ​​ഭോ​​ക്താ​​ക്ക​​ളെ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചാ​​ണു തെ​​ര​​ഞ്ഞെ​​ടു​ക്കു​ന്ന​ത്. പ​​ദ്ധ​​തി​​യി​​ൽ ഭേ​​ദ​​ഗ​​തി​​ക​​ൾ വ​​രു​​ത്താ​​ൻ റ​​ബ​​ർ ബോ​​ർ​ഡ് എ​​ക്​​സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ​ക്ക് പൂ​​ർ​ണ അധികാരമുണ്ടായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.