23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

അസമിലേക്ക് വീണ്ടും കേരളത്തിലെ റബ്ബർത്തൈകൾ

Janayugom Webdesk
കോട്ടയം
March 20, 2022 8:22 pm

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വീണ്ടും റബ്ബർത്തൈകൾ എത്തിക്കാനൊരുങ്ങി റബ്ബർബോർഡ്. ഇത്തവ 41 ലക്ഷം തൈകളാണ് കേരളത്തിൽ നിന്നു ട്രെയിൻ കയറുന്നത്. ഇതിനായി റയിൽവേ പ്രത്യേക പാഴ്സൽ ട്രെയിൻ സർവീസ് ആരംഭിക്കും.

15 ലക്ഷം കപ്പ് തൈകളും 26 ലക്ഷം കോൽത്തൈകളുമാണ് റബർ ബോർഡ് കേരളത്തിൽ നിന്നു കയറ്റി അയയ്ക്കുന്നത്. കപ്പ് തൈകൾ പ്രത്യേക പാഴ്സൽ ട്രെയിനിലും കോൽത്തൈകൾ ഇപ്പോൾ ഓടുന്ന ട്രെയിനുകളുടെ പാഴ്സൽ വാനുകളിലുമാണ് അയയ്ക്കുക.

കപ്പ് തൈകൾക്കു കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതിനാലാണു റബർ ബോർഡ് പ്രത്യേക പാഴ്സൽ ട്രെയിൻ റെയിൽവേയോട് ആവശ്യപ്പെട്ടത്. തിരുവല്ലയിൽ നിന്ന് അസമിലെ ഗുവാഹത്തിക്ക് അടുത്തുള്ള അസറ സ്റ്റേഷനിലേക്കാണ് തൈകൾ അയയ്ക്കുന്നത്.

10 ബോഗികളുള്ള ഒരു പാഴ്സൽ ട്രെയിൻ സർവീസിൽ 1.15 ലക്ഷം കപ്പ് തൈകൾ അയയ്ക്കാൻ കഴിയും. ഇങ്ങനെ 10 ട്രെയിനുകളിലായി 15 ലക്ഷം കപ്പ് തൈകൾ കൊണ്ടുപോകും. മേയ് മുതൽ സെപ്റ്റംബർ വരെയാകും ട്രെയിൻ സർവീസ്.

ട്രെയിനുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ എൻ രാഘവൻ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഡിആർഎം മുകുന്ദ് രാമസ്വാമിക്കു കത്ത് നൽകി. കഴിഞ്ഞ സാമ്പത്തിക വർഷം 3 പാഴ്സൽ ട്രെയിനുകൾ ഇതുപോലെ ഓടിച്ചിരുന്നു.

അതു വിജയമായതോടെയാണു കൂടുതൽ ‘റബർ ട്രെയിൻ’ ഓടിക്കാൻ റബർ ബോർഡ് റെയിൽവേയുമായി ധാരണയുണ്ടാക്കിയത്. റബർ ഉൽപാദനം കൂട്ടുക എന്ന ലക്ഷ്യത്തോടെ ഓട്ടമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ആത്മ) സഹകരണത്തോടെയാണ് റബർ ബോർഡ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർത്തോട്ടങ്ങൾ കൂടുതൽ ഒരുക്കുന്നത്.

eng­lish summary;Rubber saplings from Ker­ala back to Assam

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.