
ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ഇന്ത്യ‑പാകിസ്ഥാന്‍ യുദ്ധം തടയാന്‍ അമേരിക്കയ്ക്ക് കഴിഞ്ഞുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ. ട്രംപിനെ അടുത്തിരുത്തിയാണ് റൂബിയോയുടെ പുകഴ്‌ത്തല്‍ പ്രസ്താവന. നമുക്ക് ഇവിടെ നേട്ടങ്ങളുടെ ഒരു പട്ടിക തന്നെയുണ്ട്. ഇതെല്ലാം സാധിച്ചത് താങ്കളുടെ നേതൃത്വം കാരണമാണ്, ഇന്ത്യ‑പാക് യുദ്ധം തടയാന്‍ നമുക്ക് കഴിഞ്ഞുവെന്നും വൈറ്റ്ഹൗസില്‍ നടന്ന കാബിനറ്റ് യോഗത്തില്‍ റൂബിയോ പറഞ്ഞു.
ഇന്ത്യ‑പാക് സമാധാന ചര്‍ച്ചകളില്‍ വിദേശ ഇടപെടലുണ്ടായിട്ടില്ലെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നതിന് പിന്നാലെയാണ് ഇതിനെ എതിര്‍ത്തുള്ള നിലപാട് ട്രംപ് ഭരണകൂടം വീണ്ടും പ്രസ്താവിച്ചിരിക്കുന്നത്. കോംഗോയും റവാണ്ടയും തമ്മില്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിച്ചു. അടുത്തത് അസര്‍ബൈജാനും അര്‍മേനിയയുമാണ്. ഇത്തരത്തില്‍ നിരവധിയായ യുദ്ധങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ട്രംപിന്റെ നേതൃത്വത്തില്‍ കഴിഞ്ഞുവെന്നും റൂബിയോ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.