21 January 2026, Wednesday

Related news

January 19, 2026
January 11, 2026
January 10, 2026
January 6, 2026
January 5, 2026
January 4, 2026
January 2, 2026
January 2, 2026
January 1, 2026
December 29, 2025

ഓടികൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു, വീഡിയോ

Janayugom Webdesk
നെടുങ്കണ്ടം 
March 5, 2023 8:59 pm

വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങവെ ഓടികൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. നെടുങ്കണ്ടം സ്വദേശിയായ വെള്ളുപ്പറമ്പില്‍ സുലൈമന്റെ കാറാണ് കത്തി നശിച്ചത്. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം കുടുംബാംഗങ്ങളുമായി തൊടുപുഴയില്‍ നിന്ന് മടങ്ങിയ വരുന്നതിനിടയില്‍ കട്ടപ്പന-ഇടുക്കി റോഡില്‍ പത്താംമൈലിന് സമീപമാണ് വൈകിട്ട് 4.30 ഓടെ അപകടം നടന്നത്. സുലൈമാനും ഭാര്യയും മറ്റ് ബന്ധുക്കളും അടങ്ങുന്ന അഞ്ച് പേര്‍ സഞ്ചരിച്ച സാന്‍ട്രോ കാറാണ് കത്തിനശിച്ചത്.

എതിരെ വന്ന ബൈക്ക് യാത്രികരാണ് വാഹനത്തിന്റെ മുന്നില്‍ നിന്ന് പുക ഉയരുന്ന കാറുകാരെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ കാറില്‍ നിന്ന് എല്ലാവരും ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. കാറിന്റെ ബോണറ്റ് ഉയര്‍ത്തിയപ്പോഴേക്കും തീ ആളിപടരുകയായിരുന്നു. ഇടുക്കിയില്‍ നിന്ന് പൊലീസും, ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്ക്യുട്ടാണ് തീപിടിക്കുവാന്‍ കാരണമെന്ന് പ്രാഥമിക വിലയിരുത്തല്‍. 

Eng­lish Sum­ma­ry: Run­ning car burnt down: The vehi­cle car­ry­ing three men and two women was com­plete­ly gutted

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.