21 January 2026, Wednesday

Related news

January 21, 2026
December 16, 2025
December 15, 2025
December 9, 2025
December 3, 2025
December 1, 2025
November 14, 2025
November 4, 2025
September 12, 2025
May 2, 2025

രൂപ റെക്കോർഡ് ഇടിവിൽ; വിനിമയ നിരക്ക് 90 രൂപ 71 പൈസ

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2025 4:07 pm

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഓഹരി വിപണി തകർച്ചയിൽഅമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തി. ഒരു ഡോളറിന് 90 രൂപ 71 പൈസ എന്ന നിലയിലാണ് നിലവിൽ രൂപയുടെ വിനിമയം നടക്കുന്നത്. ഡിസംബർ 12‑ലെ 90 രൂപ 55 പൈസ എന്ന റെക്കോർഡ് നിലയാണ് ഇന്ന് മറികടന്നത്. ഇന്നത്തെ വിനിമയത്തിൽ ഒരു തവണ പോലും രൂപയ്ക്ക് തിരിച്ചു വരാനായിട്ടില്ല. ഡോളറിനായുള്ള ഉയർന്ന ആവശ്യകത രൂപയ്ക്ക് തിരിച്ചടിയായി. കരാറിലെ കാലതാമസം രൂപയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. ഇത് രാജ്യത്തിന്റെ കയറ്റുമതിയെ ബാധിക്കുകയും വ്യാപാര കമ്മി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടതും മൂല്യം കുറയാൻ കാരണമായി. രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന വ്യാപാര കമ്മി രൂപയെ തകർക്കുന്ന പ്രധാന ഘടകമാണ്.

കഴിഞ്ഞ 15 ദിവസമായി രൂപയുടെ വിനിമയ നിരക്ക് ഇടിവിലാണ്. ഈ വർഷം മാത്രം, ഡോളറിനെതിരെ കറൻസി 5% ത്തിലധികം ഇടിഞ്ഞു. ഇതോടെ, ആഗോള കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയായി രൂപ മാറി. ടർക്കിഷ് ലിറയ്ക്കും അർജന്റീനയുടെ പെസോയ്ക്കും പിന്നിലേക്കാണ് രൂപ എത്തിയിരിക്കുന്നത്. ഡോളർ സൂചിക 7% ത്തിലധികം കുറഞ്ഞപ്പോഴും ഈ ഇടിവ് തുടർന്നുവെന്നത് ശ്രദ്ധേയമാണ്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.