3 December 2024, Tuesday
KSFE Galaxy Chits Banner 2

ഡോളറിനെതിരെ രൂപ 81 കടന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 23, 2022 11:08 pm

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച തുടര്‍ന്ന് രൂപ. യുഎസ് ഡോളറിനെതിരെ ഇന്നലെ വിനിമയമൂല്യം 81 കടന്നു.
41 പൈസ ഇടിഞ്ഞ് 81.20 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രൂപയ്ക്ക് സംഭവിച്ചിട്ടുള്ളത്.
യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുതലാണ്‌ ഒരു ഇടവേളയ്ക്ക് ശേഷം രൂപയുടെ മൂല്യം താഴ്ന്നു തുടങ്ങിയത്. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.44 എന്ന നിലയിലെത്തിയിരുന്നു. ബുധനാഴ്ച ഡോളറിന് 79.9750 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപ. 

Eng­lish Sum­ma­ry: Rupees crossed 81 against the dollar

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.