
കാല് വേദനയെ തുടര്‍ന്ന് എഴുത്തുകാരനായ റസ്കിന്‍ ബോണ്ടിനെ ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 91 വയസാണ് അദ്ദേഹത്തിന്. നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബോണ്ടിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തും പ്രശസ്ത പ്രസാധകനുമായ ഉപേന്ദ്ര അറോറ പറഞ്ഞു.
അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഫിസിയോതെറാപ്പിക്ക് വിധേയനാകുന്നുണ്ടെന്നും രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തേക്കുമെന്നും അറോറ പറഞ്ഞു. പത്മഭൂഷണ്‍ ജേതാവായ ബോണ്ട് 500ലധികം ചെറുകഥകളും ഉപന്യാസങ്ങളും നോവലുകളും എഴുതിയിട്ടുണ്ട്. ഇതില്‍ 69 ബുക്കുകള്‍ കുട്ടികള്‍ക്കായാണ് അദ്ദേഹം രചിച്ചത്. അവര്‍ ട്രീസ് സ്റ്റില്‍ ഗ്രോ ഇന്‍ ഡേരാ എന്ന കൃതിക്ക് 1992ല്‍ അദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.