‘എയ്റോ ഇന്ത്യ 2025’ യില്‍ താരമായി റഷ്യയുടെ അഞ്ചാംതലമുറ സ്റ്റെല്‍ത്ത് യുദ്ധവിമാനം സുഖോയ് എസ് യു-57 ഫെലോണ്‍. ബംഗളൂരുവിലെ യെലഹങ്ക എയര്‍ഫോഴ്സ് സ്റ്റേഷനില്‍ നടക്കുന്ന വ്യോമയാന ഷോയിലായിരുന്നു ഇന്ത്യന്‍ ആകാശത്ത് എസ് യു-57 ന്റെ അരങ്ങേറ്റം.
ഇതിന് മുമ്പ് 2024 നവംബറില്‍ ചൈനയില്‍ നടന്ന സുഹായ് എയര്‍ ഷോയിലാണ് എസ് യു-57 ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു വിദേശ രാജ്യത്ത് നടക്കുന്ന എസ് യു-57ന്റെ ആദ്യത്തെ എയര്‍ ഷോയായിരുന്നു ഇത്. റഷ്യയുടെ ഏറ്റവും നൂതനമായ യുദ്ധവിമാനമാണിത്. യുഎസിന്റെ എഫ്-35 ന്റെ എതിരാളി കൂടിയാണിത്. ചൈനീസ് ജെ-20 മൈറ്റി ഡ്രാഗണും അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിലൊന്നാണ്. എന്നാല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇതുവരെ അഞ്ചാം തലമുറ വിമാനങ്ങളിലില്ല.
സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. എന്നാൽ എസ് യു-57 നൽകാമെന്ന് റഷ്യയുടെ വാഗ്ദാനമുണ്ട്. യുദ്ധ വിമാനം നൽകാമെന്ന് മാത്രമല്ല സംയുക്തമായി നിമാനം ഇന്ത്യയിൽ നിര്‍മിക്കാനുള്ള നിക്ഷേപവും നടത്താമെന്നും റഷ്യ ഇന്ത്യയെ അറിയിച്ചിരുന്നു.
2010ല്‍ ഇന്ത്യയും റഷ്യയും സംയുക്തമായി അഞ്ചാം തലമുറ യുദ്ധവിമാനം വികസപ്പിക്കുന്നതിന് കരാർ ഒപ്പിട്ടിരുന്നു. എന്നാൽ പിന്നീട് കൂടിയ ചെലവുകള്‍ കാരണം പദ്ധതിയില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ ഇതേ പദ്ധതിയുമായി മുന്നോട്ട് പോയ റഷ്യ എസ് യു-57 എന്ന അഞ്ചാം തലമുറ യുദ്ധവിമാനം യാഥാർഥ്യമാക്കുകയും ചെയ്തു. ഇന്ത്യ സ്വന്തമായി വിസിപ്പിക്കാൻ ശ്രമിക്കുന്ന അഞ്ചാംതലമുറ യുദ്ധവിമാനത്തിന് സാങ്കേതിക സഹായങ്ങൾ നൽകാമെന്നും റഷ്യ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അമേരിക്കയുടെ എഫ്-35 ലൈറ്റ്നിങ് രണ്ട് യുദ്ധവിമാനവും വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. നാല് ദിവസവും രണ്ട് വിമാനങ്ങളും ഒരുമിച്ച് വ്യോമാഭ്യാസത്തില്‍ പങ്കെടുക്കം. പ്രതിരോധ ശേഷിയും ആക്രമണശേഷിയും സമന്വയിക്കുന്ന സ്റ്റെൽത്ത് മൾട്ടി-റോൾ ഫൈറ്ററാണ് എസ് യു 57. അതേസമയം ആക്രമണശേഷി കൂടിയ സൂപ്പർസോണിക് മൾട്ടിറോൾ ഫൈറ്ററാണ് എഫ് 35 ലൈറ്റ്നിങ് രണ്ട്.
ഒരു ബില്യൺ അവസരങ്ങളിലേക്കുള്ള റൺവേ” എന്നതാണ് ഈ വർഷത്തെ എയ്റോ ഇന്ത്യയുടെ തീം. ഇന്ത്യയുടെ മിഗ്, സുഖോയ്, റാഫാല്‍, തേജസ്, മിറാഷ് യുദ്ധവിമാനങ്ങളും സൂര്യകിരണ്‍ ആക്രോബാറ്റിക് ടീമും വ്യോമാഭ്യാസത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.