സാധാരണ ജനങ്ങളെ ഒഴിപ്പിക്കാൻ തെക്കുകിഴക്കൻ ഉക്രെയ്നിലെ തുറമുഖ നഗരമായ മരിയപോളിൽ വെടിനിർത്തൽ പ്രഖ്യാപിച് റഷ്യ. പ്രാദേശിക സമയം വൈകിട്ട് ഒൻപത് വരെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്.
വെടിനിർത്തൽ ധാരണ പാലിക്കാതെ ആക്രമണം തുടർന്നതോടെ ഇന്നലെ മാറ്റിവച്ച ഒഴിപ്പിക്കൽ നടപടിയാണ് ഇന്ന് വീണ്ടും ആരംഭിക്കുന്നത്. നഗരത്തിലെ മൂന്ന് മേഖലകളിൽനിന്ന് മുൻനിശ്ചയിച്ച റൂട്ടുകളിൽ ബസിലാണ് ആളുകളെ ഒഴിപ്പിക്കുന്നത്.
എന്നാൽ റെഡ് ക്രോസിന്റെ നേതൃത്വത്തിലുള്ള വാഹനവ്യൂഹത്തിനൊപ്പം ബസുകൾക്ക് പിന്നിലായി യാത്ര ചെയ്യാം. കാറുകളിൽ എല്ലാ സീറ്റുകളിലും യാത്രക്കാർ ഉണ്ടായിരിക്കണം. റഷ്യ ഉക്രെയ്ൻ രണ്ടാംവട്ട ചർച്ചയിലുണ്ടായ ധാരണയനുസരിച്ചായിരുന്നു താല്കാലിക വെടിനിർത്തൽ.
നാലരലക്ഷം ജനസംഖ്യയുള്ള മരിയപോൾ ദിവസങ്ങളായി റഷ്യയുടെ ഉപരോധം നേരിടുകയാണ്. നിരന്തരമുള്ള ഷെല്ലാക്രമണങ്ങളില്നിന്ന് ആശുപത്രികളെയും നഴ്സറികളെയും പോലും ഒഴിവാക്കുന്നില്ല. നിലവില്‍ ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ലാതെ നഗരവാസികൾ ദുരിതത്തിലാണ്.
english summary;Russia announces ceasefire in MariaPaul to evacuate people
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.