ഉക്രെയ്നിലെ അഞ്ച് നഗരങ്ങളിൽ റഷ്യ വീണ്ടും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു. കീവ്, ചെർണീവ്, സുമി, കാർകീവ്, മരിയുപോൾ എന്നീ നഗരങ്ങളിലാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്.
മോസ്കോ സമയം രാവിലെ 10 മുതൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരും. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കുന്നതിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു. റഷ്യയും ഉക്രെയ്നും തമ്മിൽ തിങ്കളാഴ്ച ബെലാറസിൽ നടന്ന മൂന്നാം വട്ട ചർച്ചയെ തുടർന്നാണ് തീരുമാനം. അതേസമയം, സുമി രക്ഷാദൗത്യതടസം യുഎൻ സുരക്ഷാകൗൺസിലിൽ ഇന്ത്യ ഉന്നയിച്ചു.
english summary;Russia announces temporary ceasefire in five cities
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.