2024 യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കളിക്കുന്നതിലും റഷ്യയെ വിലക്കി യുവേഫ. ഉക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്നാണ് റഷ്യയ്ക്ക് വീണ്ടും വിലക്ക് ലഭിച്ചത്. നേരത്തെ തന്നെ റഷ്യയെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഫിഫ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇംഗ്ലണ്ടില്‍ നടന്ന വനിതാ യൂറോയിലും റഷ്യക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. 2022 മുതല്‍ 2024 വരെ നടക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ നിന്ന് റഷ്യയെ പുറത്താക്കി. എന്നാല്‍ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യ നിയമസഹായം തേടിയിട്ടുണ്ട്. 2021 നവംബര്‍ 14ന് സൗഹൃദ മത്സരത്തിലാണ് റഷ്യ അവസാനമായി കളിച്ചത്. ഇതോടെ റഷ്യയുടെ ഫുട്‌ബോള്‍ ഭാവി തന്നെ പ്രതിസന്ധിയിലായി.
English Summary:Russia banned from Euro 2024
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.