പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധപരമ്പരയെ സാമ്പത്തിക യുദ്ധം എന്നു വിശേഷിപ്പിച്ച് റഷ്യ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച യുഎസ് നടപടിക്കു പിന്നാലെ ഈ ഉപരോധങ്ങള്‍ക്കു മറുപടിയായി തിരിച്ചും ഉപരോധങ്ങള്‍ പ്രഖ്യാപിക്കുമെന്ന സൂചനയാണ് റഷ്യ നല്‍കുന്നത്. റഷ്യന്‍ പ്രകൃതിവാതകത്തെയും ക്രൂഡ് ഓയിലിനെയും ആശ്രയിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് ‘ഞങ്ങളുടെ ഉപരോധം നിങ്ങള്‍ക്കു താങ്ങാന്‍ കഴിഞ്ഞെന്നു വരില്ലെ‘ന്നാണ് ക്രെംലിന്റെ മുന്നറിയിപ്പ്.
യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍ നിന്നുള്ള പ്രകൃതിവാതകത്തെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ കൂടുതല്‍ ഉപരോധങ്ങളിലേക്ക് നീങ്ങുമ്പോള്‍ പ്രകൃതിവാതകത്തെയും ക്രൂഡ് ഓയിലിനെയും നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റഷ്യ ഉപരോധം ഏര്‍പ്പെടുത്തിയാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കത് താങ്ങാനാകില്ല.
English summary; Russia calls the embargo a series of economic wars
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.