
മോസ്കോ: കിഴക്കൻ ഉക്രെയ്‌നിലെ രണ്ട് ഗ്രാമങ്ങൾ കൂടി പിടിച്ചെടുത്തതായി റഷ്യ. പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ ഡൊണാൾഡ് ട്രംപുമായി അലാസ്കയിൽ ചർച്ച നടത്തി മണിക്കൂറുകൾക്ക് ശേഷമാണ് സെെന്യത്തിന്റെ പ്രഖ്യാപനം. ഉക്രെയ്‌നിലെ ഡൊണെറ്റ്‌സ്ക് മേഖലയിലെ കൊളോഡിയാസി, നിപ്രോപെട്രോവ്‌സ്ക് മേഖലയിലെ വോറോൺ, എന്നീ ഗ്രാമങ്ങള്‍ പിടിച്ചെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യ ഉക്രെയ്‌നിലേക്ക് ഒറ്റരാത്രികൊണ്ട് 85 ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും വിക്ഷേപിച്ചതായി ഉക്രെയ‍്ന്‍ ആരോപിച്ചു. സ്‌കാൻഡർ‑എം ബാലിസ്റ്റിക് മിസൈലും 85 ഷാഹെഡ്-ടൈപ്പ്” ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായും നാല് പ്രദേശങ്ങളില്‍ ആക്രമണം നടത്തിയതായും ഉക്രെയന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.