22 January 2026, Thursday

Related news

January 13, 2026
January 7, 2026
January 7, 2026
January 1, 2026
January 1, 2026
December 30, 2025
December 25, 2025
December 23, 2025
December 22, 2025
December 9, 2025

കീവില്‍ ഒറ്റരാത്രിയില്‍ റഷ്യ നടത്തിയത് 30 മിസെെലാക്രമണങ്ങള്‍

Janayugom Webdesk
കീവ്
May 18, 2023 10:15 pm

ഉക്രെയ‍്നില്‍ റഷ്യയുടെ മിസെെലാക്രമണം കടുക്കുന്നു. ഒറ്റ രാത്രി കൊണ്ട് 30 മിസൈലാക്രമണമാണ് രാജ്യതലസ്ഥാനമായ കീവില്‍ നടത്തിയത്. ഇതില്‍ 29 മിസെെലുകളും വെടിവച്ചിട്ടെന്ന് ഉക്രെയ്ന്‍ അവകാശപ്പെട്ടു. ഈ മാസം ഒന്‍പതാം തവണയാണ് റഷ്യ മിസൈല്‍ ആക്രമണം നടത്തുന്നതെന്നും ഉക്രെയ്ൻ ആരോപിച്ചു. 

ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും വ്യാപക നാശനഷ്ടം സംഭവിച്ചതായും അധികൃതര്‍ പറയുന്നു. തെക്കന്‍ പ്രദേശമായ ഒഡേസയിലെ ഒരു കെട്ടിടത്തില്‍ മിസെെല്‍ പതിച്ചതാണ് ഒരാളുടെ മരണത്തിന് കാരണമായത്. അതേസമയം, ഉക്രെയ‍്ന്‍ വെടിവച്ചിട്ട മിസെെലുകള്‍ പതിച്ച് രണ്ട് ജില്ലകളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഇന്ന് രാവിലെ മുതല്‍ കടല്‍, വ്യോമ, കരമേഖലകള്‍ വഴി റഷ്യ മിസെെല്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് ഉക്രെയ‍്ന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ജനറല്‍ വലേരി സലുഷിനി അറിയിച്ചു. മിസെെലാക്രമണത്തെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ സിംഫെറോപോളിനും സെവാസ്റ്റോപോളിനും ഇടയില്‍ ചരക്ക് തീവണ്ടി പാളം തെറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ക്രിമിയന്‍ പെ­നിന്‍സുലയുടെ പ്രാദേശിക തലസ്ഥാനമാണ് സിംഫെറോപോള്‍. 

Eng­lish Summary;Russia car­ried out 30 mis­sile attacks on Kiev overnight
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.