23 January 2026, Friday

Related news

January 12, 2026
December 25, 2025
December 24, 2025
December 4, 2025
December 2, 2025
November 28, 2025
November 26, 2025
November 24, 2025
November 17, 2025
November 11, 2025

യുക്രെയ്ൻ പട്ടണമായ സിവേഴ്സ്ക് പിടിച്ചെടുത്തെന്ന അവകാശവാദവുമായി റഷ്യ

Janayugom Webdesk
കീവ്
December 24, 2025 11:03 am

യുക്രെയ്ൻ പട്ടണമായ സിവേഴ്സ്ക് പിടിച്ചെടുത്തെന്ന അവകാശവാദവുമായി റഷ്യ. സിവേഴ്സ്കിന് പിന്നാലെ സ്ലോവിയാൻസ്‌ക്, ക്രാമാറ്റോർസ്‌ക് നഗരങ്ങൾ പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് സൈന്യമെന്നും റഷ്യ വ്യക്തമാക്കി. ചൊവ്വാഴ്ച നടത്തിയ വ്യോമാക്രമണത്തിലാണ് നഗരം പിടിച്ചെടുത്തതെന്ന് റഷ്യ വ്യക്തമാക്കി.ലിബിയൻ സൈനിക മേധാവി വിമാനം തകർന്ന് കൊല്ലപ്പെട്ടു; അപകടം തുർക്കി സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ
നേരത്തെ കിഴക്കൻ ഖാർകിവ് മേഖലയിലെ മൂന്ന് നഗരങ്ങൾ പിടിച്ചെടുത്തതായി റഷ്യൻ പ്രസിഡന്റ് അവകാശപ്പെട്ടിരുന്നു. റഷ്യയുടെ സൈനിക ജനറൽ കൊല്ലപ്പെട്ടതിന് പിന്നാലെ യുക്രൈനിലേക്കുള്ള ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യ. സൈത്തോമിര്‍ മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ കനത്ത നാശം. നാലുവയസ്സുകാരനടക്കം മൂന്നുപേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

സെമിത്തോർ മേഖലയിലെ ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി പറഞ്ഞു. ഊര്‍ജ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തിയതോടെ യുക്രെയ്‌നിലെ പല പ്രദേശങ്ങളും ഇരുട്ടിലായി. കീവ് അടക്കമുള്ള പ്രദേശങ്ങളിലാണ് ഊര്‍ജ തടസം നേരിടുന്നത്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.