19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 24, 2024
September 10, 2024
September 6, 2024

ആരോഗ്യമേഖലയും തകര്‍ത്ത് റഷ്യ; ഉക്രെയ്നില്‍ മരുന്നുകള്‍ക്ക് ക്ഷാമം

Janayugom Webdesk
കീവ്
March 22, 2022 7:32 pm

ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശം 27 ദിവസത്തിലെത്തി നില്‍ക്കുമ്പോള്‍ ഉക്രെയ്നിലെ 10 ആശുപത്രികളാണ് റഷ്യന്‍ സൈന്യം ഇതുവരെ തകര്‍ത്തതെന്ന് റിപ്പോര്‍ട്ട്. യുദ്ധ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പല പ്രദേശങ്ങളിലും മരുന്നുകളുടെ വിതരണം പുനഃസ്ഥാപിക്കാന്‍ കഴിയുന്നില്ലെന്ന് ഉക്രെയ്ന്‍ ആരോഗ്യമന്ത്രി വിക്ടര്‍ ലിയാഷോ ദേശീയ മാധ്യമത്തിലൂടെ വെളിപ്പെടുത്തി. 

ഉക്രെയ്ന്‍ തലസ്ഥാനമായ കീവ് പൂര്‍ണ്ണമായും റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. പല ആശുപത്രികളും പൂര്‍ണ്ണമായി തകര്‍ക്കപ്പെട്ടിരിക്കുകയാണ്. നിലവില്‍ യുദ്ധം ഇല്ലാത്ത സ്ഥലങ്ങളിൽ മാത്രമാണ് കോവിഡ് പരിശോധന നടക്കുന്നത്. ഇത് രോഗം കണ്ടെത്താനുള്ള ശ്രമങ്ങളെ സങ്കീർണ്ണമാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

Eng­lish Summary:Russia destroys health sec­tor in ukraine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.