ഉക്രെയ്‍നെതിരെ ആദ്യ ഹെെപ്പര്‍സോണിക് മിസെെല്‍ ആക്രമണം നടത്തി റഷ്യ. പടിഞ്ഞാറന്‍ ഉക്രെയ്‍നിലെ ആയുധസംഭരണ കേന്ദ്രം തകര്‍ക്കാന്‍ കിന്‍സെല്‍ ഹെെപ്പര്‍ സോണിക് മിസെെലുകള്‍ ഉപയോഗിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന കൃത്യതയും ആക്രമണശേഷിയുള്ള ആയുധങ്ങള്‍ ഉക്രെയ്‍നില്‍ ഉപയോഗിച്ചിരുന്നതായി റഷ്യ മുമ്പൊരിക്കലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഹൈപ്പർസോണിക് എയറോബാലിസ്റ്റിക് മിസൈലായ കിൻസെല്‍ ഇവാനോ-ഫ്രാങ്കിവ്സ്ക് മേഖലയിലെ ഡെലിയാറ്റിന്‍ പ്രദേശത്തെ ഭൂഗർഭ ആയുധപുര തകര്‍ത്തതായി റഷ്യൻ സൈന്യം അറിയിച്ചു.
റൊമാനിയയുമായി 50 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് ഇവാനോ-ഫ്രാങ്കിവ്സ്ക്. ശബ്ദത്തിന്റെ 10 മടങ്ങ് വേഗതയിൽ സഞ്ചരിക്കുകയും വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാനും കഴിയുന്ന കിൻസെല്‍ മിസൈലിനെ അനുയോജ്യമായ ആയുധം എന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വിശേഷിപ്പിച്ചത്. 2018 ലാണ് കിന്‍സെല്‍ റഷ്യന്‍ വ്യോമസേനയുടെ ഭാഗമായത്.
തെക്കന്‍ ഉക്രെയ്‍നിലെ നഗരത്തില്‍ റഷ്യന്‍ സെെന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടതായി മേയര്‍ അനറ്റോലി കുര്‍ട്ടീവ് അറിയിച്ചു. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് നഗരത്തില്‍ 38 മണിക്കൂര്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ചര്‍ച്ചയിലൂടെ അടിയന്തരമായി വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു.
english summary;Russia launches hypersonic missile in Ukraine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.