യുക്രെയ്ൻ അതിർത്തിയിൽ ഫൈറ്റർ ജെറ്റുകൾ നിരത്തി റഷ്യ. ഇത് സംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മാക്‌സാർ പുറത്ത് വിട്ട സാറ്റലൈറ്റ് ചിത്രങ്ങളിലാണ് അഞ്ചിടങ്ങളിലായുള്ള റഷ്യയുടെ സൈനിക വിന്യാസം കണ്ടെത്തുന്നത്.
ബെലാറസ്, ക്രിമിയ, പശ്ചിമ റഷ്യ എന്നിങ്ങനെയുള്ള തന്ത്രപ്രധാന മേഖലകളിലാണ് റഷ്യ ജെറ്റുകൾ ഉൾപ്പെടെയുള്ള പടകോപ്പുകൾ നിരത്തിയിരിക്കുന്നത്.
1,30,000 ട്രൂപ്പ് സൈന്യത്തെയാണ് റഷ്യ ഉക്രെയ്ൻ അതിർത്തിയിൽ വിന്യസിച്ചിരുന്നത്.
തുടർന്ന് ഏത് നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. പൗരന്മാരോട് മടങ്ങിയെത്താനും അമേരിക്ക ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ യുകെ, ജർമനി, ഇന്ത്യ തുടങ്ങി പന്ത്രണ്ടിലേറെ രാജ്യങ്ങളും പൗരന്മാരോട് ഉടൻ ഉക്രെയ്ൻ വിടണമെന്ന നിർദേശം നൽകി.
english summary;Russia lays jets on Ukraine border; Satellite images out
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.