കിഴക്കന്‍ ഡൊണട്സ്കിലെ ജയിലിനു നേരെ ഉക്രെയ്‍ന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 40 ഉക്രെയ്‍നിയന്‍ യുദ്ധത്തടവുകാര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. ഒലെനിവ്കയിലെ ജയിലില്‍ നടന്ന ആക്രമണത്തില്‍ 75 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ഷെല്ലാക്രമണം നടത്തിയിട്ടില്ലെന്നും റഷ്യ നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ഉക്രെയ്ന്‍ പ്രതികരിച്ചു. യുദ്ധത്തടവുക്കാര്‍ക്കെതിരെ നടത്തുന്ന പീഡനങ്ങള്‍ മറച്ചുവയ്ക്കാനുള്ള റഷ്യയുടെ ശ്രമമാണിതെന്നും ഉക്രെയ്‍ന്‍ ആരോപിച്ചു.
ജയില്‍ ലക്ഷ്യമാക്കിയുള്ള ആക്രമണമായിരുന്നെന്നും മരണസംഖ്യ വര്‍ധിച്ചേക്കാമെന്നും ഡൊണട്സ്ക് പീപ്പീള്‍സ് റിപ്പബ്ലിക്ക് വക്താവ് അറിയിച്ചു. യുഎസ് നിര്‍മ്മിത ഹിമാര്‍സ് പീരങ്കികള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഉക്രെയ്ന്‍ മനപൂര്‍വം പ്രകോപനം സൃഷ്ടിക്കുകയാണെന്നും റഷ്യ ആരോപിച്ചു. ആക്രമണത്തില്‍ എട്ട് ജയില്‍ ജീവനക്കാര്‍ക്കും പരിക്കേറ്റു.
റഷ്യയുടെ ആരോപണങ്ങള്‍ ഉക്രെയ്‍നെ അപകീര്‍ത്തിപ്പെടുത്താന്‍ സൃഷ്ടിച്ച ഒന്നാണന്ന് വ്ലാദിമിര്‍ സെലന്‍സ്കിയുടെ ഉപദേശകനായ മെെഖെെലോ പോഡോലിയാക് ആരോപിച്ചു. ഐക്യരാഷ്ട്ര സഭയില്‍ നിന്നും അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും പ്രതികരണം ആവശ്യപ്പെടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യ മറ്റൊരു യുദ്ധക്കുറ്റം ചെയ്തതായി ഉക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ പറഞ്ഞു. മരിയുപോളിലെ അസോവ്സ്റ്റെല്‍ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് കീഴടങ്ങിയ നിരവധി സെെനികരെ ഒലെനിവ്‍കയിലെ ജയിലേക്ക് കൊണ്ടുപോയതായി റഷ്യ സ്ഥിരീകരിച്ചിരുന്നു.
English summary;Russia says 40 POWs killed in Ukraine shelling
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.