25 February 2026, Wednesday

Related news

February 25, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 22, 2026
February 21, 2026
February 21, 2026

ഇന്ത്യയ്ക്ക് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ

Janayugom Webdesk
മോസ്‌കോ
February 6, 2026 11:32 am

ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണവാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ.അസംസ്കൃത എണ്ണ വിതരണക്കാരെ വൈവിധ്യവല്‍ക്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനമൊന്നും പുതിയതല്ലെന്നും റഷ്യന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞു.റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. അതേ സമയം റഷ്യന്‍ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് കഴിഞ്ഞ ദിവസം വൈറ്റ് ഹൗസും പറയുകയുണ്ടായി .ഇതിനു പിന്നാലെയാണ് റഷ്യന്‍ വക്താവിന്റെ പ്രതികരണം .

റഷ്യ ഇന്ത്യയുടെ എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഏക വിതരണക്കാരല്ലെന്ന് ഞങ്ങൾക്ക് അറിയാം. ഇന്ത്യ ഈ ഉത്പ്പന്നങ്ങൾ എപ്പോഴും മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങുന്നുണ്ട്. അതിനാൽ, ഇവിടെ പുതിയതായി ഒന്നും കാണുന്നില്ല. അതേസമയം ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ ക്രൂഡ് ഇറക്കുമതി പൂർണ്ണമായി നിർത്താൻ കഴിയില്ലെന്ന് റഷ്യൻ നാഷണൽ എനർജി സെക്യൂരിറ്റി ഫണ്ടിന്റെ വിദഗ്ദ്ധനായ ഇഗോർ യൂഷ്‌കോവ് പറഞ്ഞു. റഷ്യ വിതരണം ചെയ്യുന്ന യുറാൽസ് ക്രൂഡ് വ്യത്യസ്തമായ ഘടനയുള്ളതാണെന്നും അ്‌ദ്ദേഹം വ്യക്തമാക്കി. 

റഷ്യ സാധാരണയായി പ്രതിദിനം 1.5 ദശലക്ഷം മുതൽ 2 ദശലക്ഷം ബാരൽ വരെ ഈ രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്നു. അമേരിക്കയ്ക്ക് ആ അളവ് നിറവേറ്റാൻ കഴിയില്ലഇഗോർ യൂഷ്‌കോവ് പറഞ്ഞു. ഇന്ത്യ‑യുഎസ് വ്യാപാരക്കരാറിൽ തീരുമാനമായതിന് പിന്നാലെയാണ് ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങില്ലെന്ന് വൈറ്റ്ഹൗസ് അവകാശപ്പെട്ടത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്ന് പറഞ്ഞാണ് കഴിഞ്ഞ വർഷം ട്രംപ് ഇന്ത്യക്കുമേൽ പിഴചുങ്കം ചുമത്തിയത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.