ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉക്രെയ്‌ന്‍ നിര്‍ബന്ധിത തടങ്കലിലാക്കിയെന്ന് റഷ്യ. ഇവരെ മനുഷ്യ കവചമാക്കാനുള്ള നീക്കമുണ്ടെന്നും കുറ്റപ്പെടുത്തലുണ്ട്. ഉക്രേനിയൻ പ്രദേശം വിട്ട് ബെൽഗൊറോഡിലേക്ക് പോകാൻ ശ്രമിച്ച ഒരു കൂട്ടം ഇന്ത്യൻ വിദ്യാർത്ഥികളെ ഉക്രേനിയൻ അധികാരികൾ കർകീവിൽ തടങ്കലിലാക്കിയെന്ന് റഷ്യൻ എംബസി ഔദ്യോഗിക ട്വിറ്ററിലൂടെയും അറിയിച്ചിരുന്നു.
അതേസമയം ഉക്രെയ്‌നില്‍ ഏതെങ്കിലും വിദ്യാര്‍ത്ഥികളെ ബന്ദികളാക്കിയതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉക്രെയ്നിലെ ഇന്ത്യന്‍ എംബസി പൗരന്മാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഉക്രേനിയൻ അധികൃതരുടെ സഹകരണത്തോടെ നിരവധി വിദ്യാർത്ഥികൾ രാജ്യം വിട്ടതായും മന്ത്രാലയം പറഞ്ഞു.
english summary;Russia says Indian students detained in Ukraine
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.