ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലെ സൈനികവിന്യാസം ക്രമാനുഗതമായി കുറയ്ക്കുമെന്ന് റഷ്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അധിനിവേശത്തിനെതിരെ ഉക്രെയ്ന്റെ ശക്തമായ ചെറുത്തുനില്പ് റഷ്യയുടെ പദ്ധതികളെ തകിടംമറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യയുടെ പ്രഖ്യാപനം.
ഉക്രെയ്ന്‍ തലസ്ഥാനമായ കീവിൽ നിന്ന് ചെർണിവിൽ നിന്നും സൈന്യത്തെ സാവധാനത്തിൽ പിൻവലിക്കുമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. യുദ്ധത്തിന്റെ തീവ്രത സാവധാനം കുറയുന്നു എന്ന പ്രതീക്ഷയാണ് റഷ്യയുടെ പ്രഖ്യാപനം നൽകുന്നത്. ഉടൻ തന്നെ പുടിനും സെലൻസ്കിയും തമ്മിൽ കൂടിക്കാഴ്ച നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ അറിയിച്ചു.
english summary;Russia says it will gradually ease its military presence in Kiev
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.