ഉക്രെയ്ന്‍ നിന്ന് റഷ്യന്‍ സൈനികര്‍ ധാന്യങ്ങളും കാര്‍ഷികോപകരണങ്ങളും മോഷ്ടിച്ചു. ഉക്രെയ്ന്‍ ഭക്ഷ്യസംഭരണകേന്ദ്രങ്ങൾ റഷ്യൻസേന ആക്രമിച്ചു തകർത്തുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്തു. യുക്രെയ്നിലെ ഖെർസൺ, സപോർഷ്യ എന്നിവിടങ്ങളിൽ സമീപ ആഴ്ചകളിലായിരുന്നു റഷ്യയുടെ കൊള്ള.
ഏതാണ്ട് ആറു മില്യൻ ടണ്‍ ഗോതന്പും 15 മില്യൻ ടണ്‍ ചോളം സജ്ജമാക്കിയിരുന്ന സമയത്തായിരുന്നു ഉക്രെയ്നിലേക്ക് റഷ്യയുടെ അധിനിവേശം. ഇത് രാജ്യത്തെ വിളവെടുപ്പിനെ വരെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കണക്കനുസരിച്ച് ഏതാണ്ട് 4,00,000 ടണ്‍ ധാന്യങ്ങൾ റഷ്യ മോഷ്ടിച്ചിട്ടുണ്ടെന്നാണു യുക്രെയ്ൻ പ്രതിരോധമന്ത്രാലയത്തിന്‍റെ വിലയിരുത്തൽ.
English Summary:Russia steals grain from Ukraine
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.