19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 15, 2024
August 9, 2024
July 20, 2024

റഷ്യ‑ഉക്രെയ്ൻ രണ്ടാംഘട്ട സമാധന ചര്‍ച്ച ഇന്ന്

Janayugom Webdesk
കീവ്
March 2, 2022 6:59 pm

റഷ്യ- ഉക്രെയ്ൻ രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന് നടക്കുമെന്ന് സ്ഥിരീകരിച്ച് ഉക്രെയ്ൻ. പോളണ്ട്- ബെലാറസ് അതിര്‍ത്തിയില്‍ ഇന്ന് രാത്രിയാണ് ചര്‍ച്ച നടക്കുക. രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്കായി കീവ് തയാറായിക്കഴിഞ്ഞതായി അല്‍പസമയം മുന്‍പ് ഉക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിദ്രോ കുലേബ അറിയിച്ചു. റഷ്യയുടെ എല്ലാ അന്ത്യശാസനങ്ങള്‍ക്കും വഴങ്ങിക്കൊടുക്കാന്‍ ഒരുക്കമല്ലെന്നാണ് ചര്‍ച്ചയ്‌ക്കൊരുങ്ങുമ്പോള്‍ ഉക്രെയ്ൻ വ്യക്തമാക്കുന്നത്.

സൈനിക പിന്‍മാറ്റമാണ് ഉക്രെയ്ൻ ചര്‍ച്ചയില്‍ റഷ്യക്ക് മുന്നില്‍ വെക്കുന്ന പ്രധാന ആവശ്യം. ഉക്രെയ്നിലൂടെ കിഴക്കന്‍ യൂറോപ്യന്‍ മേഖലയിലേക്കുള്ള അമേരിക്കന്‍ വേരോട്ടം തടയലാണ് റഷ്യ പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ആദ്യ ഘട്ട ചര്‍ച്ച ഫലം കാണാതായതോടെയാണ് രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്.

eng­lish sum­ma­ry; Rus­sia-Ukraine sec­ond round of peace dis­cus­sion today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.