അടുത്ത സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം കുത്തനെ വെട്ടിക്കുറച്ച് ആഭ്യന്തര റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ. നേരത്തെ പ്രവചിച്ചിരുന്ന എട്ട് ശതമാനത്തില്‍ നിന്നും 7.2 ശതമാനമായാണ് വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ചത്. റഷ്യ‑ഉക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയിലുണ്ടായ വര്‍ധനവ് പരിഗണിച്ചാണ് വളര്‍ച്ചാ നിരക്ക് പരിഷ്കരിച്ചത്.
റഷ്യ‑ഉക്രെയ്ന്‍ യുദ്ധം രാജ്യത്തെ ഇന്ധനവിലയില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടാക്കുമെന്നും ഇത് വിലക്കയറ്റത്തിന് കാരണമാകുമെന്നും ഐസിആര്‍എയിലെ സാമ്പത്തിക വിദഗ്ധ അദിതി നായര്‍ ചൂണ്ടിക്കാട്ടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ചാ നിരക്കും വെട്ടിക്കുറച്ചിട്ടുണ്ട്. 8.9ല്‍ നിന്നും 8.5 ശതമാനമായാണ് വളര്‍ച്ചാനിരക്ക് താഴ്‌ത്തിയത്.
english summary;Russia-Ukraine war; The economic growth of the country will slow down
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.