റഷ്യ‑ഉക്രെയ്ന്‍ യുദ്ധം നീണ്ടുപോകുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹാരത്തിനായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഏപ്രില്‍ 28ന് ഉക്രെയ്‌നിലെത്തും. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍, ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി എന്നിവരുമായി ചര്‍ച്ച നടത്തും. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റിനെ വ്‌ലാദിമിര്‍ സെലന്‍സ്‌കി വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കാമെന്നറിയിച്ചുകൊണ്ടാണ് സെലന്‍സ്‌കിയുടെ ക്ഷണം. ക്ഷണത്തില്‍ പുടിനോ റഷ്യയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, യുക്രൈന്‍ തുറമുഖ നഗരമായ മരിയുപോള്‍ പിടിച്ചെടുത്തതായാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ അവകാശപ്പെടുന്നത്. മരിയുപോളിലെ അസോവ്സ്റ്റാള്‍ സ്റ്റീല്‍ പ്ലാന്റ് സമുച്ചയത്തില്‍ രണ്ടായിരത്തിലേറെ ഉക്രെയ്ന്‍ പോരാളികള്‍ ഉണ്ടെങ്കിലും അവരെ നേരിട്ട് ആക്രമിക്കാതെ ഉപരോധത്തിലൂടെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുക എന്ന തന്ത്രമാണ് റഷ്യ പിന്തുടരുന്നത്.
English summary; Russia-Ukraine war; The UN Secretary General will arrive in Ukraine on the 28th
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.