18 November 2024, Monday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 9, 2024
July 20, 2024
March 25, 2024
March 23, 2024
March 1, 2024
February 23, 2024
February 10, 2024
January 24, 2024
January 2, 2024

ക്വാഡിലും റഷ്യ‑യുഎസ് ഏറ്റുമുട്ടല്‍; ക്വാഡിനെ സെെനികവല്‍ക്കരിക്കാന്‍ ശ്രമം

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2023 11:18 pm

ഉക്രെയ‍്ന്‍ വിഷയത്തില്‍ യുഎസും റഷ്യയും തമ്മിലുള്ള വാക് പോര് മുറുകുന്നു. ഉക്രെയ‍്നിലെ സെെനിക നടപടിക്ക് ശിക്ഷയില്ലാതെ റഷ്യയെ തുടരാന്‍ അനുവദിക്കാനാകില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞതിന് പിന്നാലെ യുഎസ് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കുകയാണെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ആരോപിച്ചു. ഉക്രെയ‍്നില്‍ സംഘര്‍ഷം തുടരാന്‍ റഷ്യയെ അനുവദിക്കുന്നത് ആക്രമണകാരികള്‍ക്കുള്ള സന്ദേശമാകുമെന്നും ബ്ലിങ്കന്‍ അഭിപ്രായപ്പെട്ടു. ന്യൂ‍ഡല്‍ഹിയില്‍ ക്വാ‍ഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കവെയാണ് ബ്ലിങ്കന്റെ പരാമര്‍ശം.
ഉക്രെയ‍്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മുഴുവന്‍ ലോകത്തിനും പ്രാധാന്യമുള്ള വിഷയമായതിനാലാണെന്നും ബ്ലിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

റഷ്യയുടെ ഉക്രെയ‍്ന്‍ നടപടിയെ ചോദ്യം ചെയ്യുന്നത് യുഎസിന്റെ ഇരട്ട നിലപാടിന്റെ ഉദാഹരണമാണെന്ന് അതേ വേദിയില്‍ ല‍ാവ്‍റോവും തിരിച്ചടിച്ചു. ഇറാഖ് യുദ്ധം, ലിബിയയിലെ ആക്രമണം, യുഗോസ്ലാവിയയിലെ ബോംബാക്രമണം തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സെെനിക ഇടപെടലിനെ ന്യായീകരിക്കാന്‍ ദേശീയ താല്പര്യത്തിന് ഭീഷണിയാണെന്ന നിലപാടാണ് യുഎസ് സ്വീകരിച്ചതെന്നും ലാവ്റോവ് ആരോപിച്ചു. റഷ്യ എപ്പോൾ യുദ്ധം അവസാനിപ്പിക്കുമെന്ന ചോദ്യം ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലെൻസ്‌കിയോട് ചോദിക്കണമെന്നും ലാവ്‌റോവ് പറഞ്ഞു. 

ഇന്തോ-പസഫിക് മേഖലയിലെ തന്ത്രപ്രധാനമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ്, ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ എന്നിവയുടെ പങ്കാളിത്തമായ ക്വാഡിനെ യുഎസ് സൈനികവൽക്കരിക്കാൻ ശ്രമിക്കുന്നതായും ലാവ്‍റോവ് ആരോപിച്ചു. ക്വാഡ് ഒരു സൈനിക ഗ്രൂപ്പല്ലെന്ന് ബ്ലിങ്കന്‍ പ്രതികരിച്ചു. നിര്‍ണായകമായ വിഷയങ്ങളിലാണ് ക്വാഡ് പ്രവര്‍ത്തിക്കുന്നത്. സർക്കാരുകൾ, അക്കാദമിക് വിദഗ്ധർ എന്നിവരെ മാത്രമല്ല, സാങ്കേതികവിദ്യയിലും നൂതനത്വത്തിലും മറ്റ് നേട്ടങ്ങളിലും എവിടെയെല്ലാം ഒരുമിച്ച് സഹകരിക്കാമെന്നതാണ് ക്വാഡ് സംഘത്തിന്റെ ശ്രദ്ധയെന്നും ബ്ലിങ്കന്‍ പറഞ്ഞു. 

Eng­lish Summary;Russia-US clash in Quad; Attempt to mil­i­ta­rize the quad

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.