25 February 2026, Wednesday

Related news

February 22, 2026
February 19, 2026
February 13, 2026
February 12, 2026
February 10, 2026
February 7, 2026
February 6, 2026
February 5, 2026
February 5, 2026
February 5, 2026

ഗ്രീന്‍ലാന്റില്‍ അമേരിക്ക സൈന്യത്തെ വിന്യസിച്ചാല്‍ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി റഷ്യ

Janayugom Webdesk
ബെയ്ജിങ്
February 4, 2026 12:40 pm

ഗ്രീന്‍ലാന്റില്‍ അമേരിക്ക ആയുധങ്ങള്‍ വിന്യസിച്ചാല്‍ സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി റഷ്യന്‍ വിദേശകാര്യസഹമന്ത്രി സെല്‍ജി റിയാബ്കോവ്. കഴിഞ്ഞ ദിവസം ചൈന്നയിലെ റഷ്യന്‍ എംബസിയില്‍ മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .ഗ്രീൻലാന്റിൽ അധികാരം സ്ഥാപിക്കുന്നതിന് വേണ്ടി ഗോൾഡൻ ഡോംമിസൈൽ പ്രതിരോധ സംവിധാനം വിന്യസിക്കാനുള്ള ട്രംപിന്റെ പ്രസ്താവനകൾക്ക് പിറകെയാണ് റിയാബ്കോവിന്റെ പ്രതികരണം.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുവേണ്ടി ഗ്രീൻലാന്റ് അമേരിക്കയ്ക്ക് വേണമെന്നും, ചൈനയുടെയും റഷ്യയുടെയും ഭീഷണികളെ ചെറുക്കാൻ നാറ്റോ അംഗങ്ങൾ പ്രതിബദ്ധത കാണിക്കണമെന്നും ട്രംപ് മുൻപ് പറഞ്ഞിരുന്നു. റഷ്യയും അമേരിയ്ക്കയും തമ്മിലുള്ള ആണവായുധ നിയന്ത്രണ കരാറായ ന്യൂ സ്റ്റാർ ഉടമ്പടി ഈ ആഴ്ച അവസാനിക്കാനിരിക്കെയാണ് റഷ്യയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.ന്യൂ സ്റ്റാർ ഉടമ്പടി ഒരു വർഷത്തേക്കുകൂടി തുടരാൻ റഷ്യ സന്നദ്ധമാണെന്ന് അറിയിച്ച റിയാബ്കോവ് അമേരിക്ക ഇതുവരെയും ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നും അറിയിച്ചു.പ്രതികരണമില്ലാത്തതും ഒരു പ്രതികരണമാണ്, എന്ന് പറഞ്ഞ റഷ്യൻ വിദേശകാര്യ സഹമന്ത്രി റഷ്യ തുടർനപടികളൊന്നും സ്വീകരിക്കില്ലെന്നും കൂട്ടിച്ചേർത്തു.

ആയുധങ്ങൾ നിയന്ത്രിക്കാനുള്ള കരാറിന്റെ തകർച്ചയ്ക്ക് ഇപ്പോൾ അമേരിക്കയാണ് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.റഷ്യ ഇനിയൊരു ആയുധ മത്സരത്തിനില്ലെന്നും ഉടമ്പടിയുടെ കാലാവധി അവസാനിക്കുന്നത് ശീതയുദ്ധത്തിനു ശേഷമുള്ള ലോകത്തെ ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റഷ്യയും ചൈനയും ഗ്രീൻലാന്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണെന്നും അതിനുമുൻപ് അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.റഷ്യയും ചൈനയും ട്രംപിന്റെ പ്രതികരങ്ങൾക്ക് മറുപടിയും നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.