17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 10, 2024
August 15, 2024
August 9, 2024
July 20, 2024
March 25, 2024
March 23, 2024
March 18, 2024
March 1, 2024
February 23, 2024
February 10, 2024

ഭക്ഷ്യസുരക്ഷയില്‍ ആശങ്ക; ഉക്രെയ‍്‍ന്‍ ധാന്യകരാറില്‍ നിന്ന് പിന്മാറുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്

Janayugom Webdesk
കീവ്
July 13, 2023 9:46 pm

ഉക്രെയ‍്ന്‍ ധാന്യകരാറില്‍ നിന്ന് പിന്മാറുമെന്ന റഷ്യയുടെ മുന്നറിയിപ്പ് ഭക്ഷ്യ സുരക്ഷാ ആശങ്ക ഉയര്‍ത്തുന്നു. റെക്കോഡ് അളവില്‍ ഗോതമ്പ് കയറ്റുമതി ചെയ്യുന്നുണ്ടെന്നാണ് കണക്കുകളെങ്കിലും ഇപ്പോഴും തടസങ്ങള്‍ നേരിടുന്നുണ്ടെന്നാണ് റഷ്യ പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിലുള്ള കരാര്‍ നാലാം ഘട്ടത്തിലേക്ക് നീട്ടുന്നതിന് അടിസ്ഥാനമില്ലന്നാണ് റഷ്യയുടെ പക്ഷം.
32.8 ദശലക്ഷം ടൺ ധാന്യമാണ് ഇതുവരെ കയറ്റുമതി ചെയ്തിട്ടുള്ളത്. അതില്‍ പകുതിയിലേറെയും ആഫ്രിക്കയിലെയും ഏഷ്യയിലെയും വികസ്വര രാജ്യങ്ങളിലേക്കാണ്. സൊമാലിയ, എത്യോപ്യ, അഫ്ഗാനിസ്ഥാൻ എന്നിവയുൾപ്പെടെ പട്ടിണി സാധ്യതയുള്ള രാജ്യങ്ങൾക്കുള്ള ലോക ഭക്ഷ്യ പദ്ധതിയുടെ സഹായത്തിനുള്ള ഉറവിടം റഷ്യയുടെ പിന്‍വാങ്ങലോടെ അനിശ്ചിതത്വത്തിലാകും. റഷ്യ, ഉക്രെയ‍്ന്‍, യുഎൻ, തുര്‍ക്കി, ഉദ്യോഗസ്ഥര്‍ നടത്തുന്ന സംയുക്ത പരിശോധന മന്ദഗതിയിലാക്കിയെന്നും കൂടുതൽ കപ്പലുകൾ സംരഭത്തില്‍ ചേരാന്‍ അനുവദിച്ചില്ലെന്നമുള്ള ആരോപണം റഷ്യയ്ക്കെതിരെയുണ്ട്. ഉക്രെയ‍്നില്‍ നിന്നുള്ള ധാന്യകയറ്റുമതിയുടെ അളവ് കുറ‍ഞ്ഞതും ആരോപണത്തിനു ശക്തികൂട്ടി.
2022 ഒക്ടോബറിലെ 4.2 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2023 മേയില്‍ 1.3 ദശലക്ഷമായാണ് ഉക്രെയ‍്ന്റെ കയറ്റുമതി കുറഞ്ഞത്. അതേസമയം, റഷ്യ അതിന്റെ ഗോതമ്പ് കയറ്റുമതി എക്കാലത്തെയും ഉയർന്ന നിലയിലേക്ക് ഉയർത്തിയെന്നതും ശ്രദ്ധേയമാണ്. എസ് ആന്റ് പി ഗ്ലോബൽ കമ്മോഡിറ്റി സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, കയറ്റുമതി 2021 ൽ 33 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് കഴിഞ്ഞ വർഷം 44 ദശലക്ഷം മെട്രിക് ടണ്ണായും ഈ വർഷം 46 ദശലക്ഷമായും റഷ്യയുടെ ഗോതമ്പ് കയറ്റുമതി ഉയര്‍ന്നു. അതേസമയം, ഉക്രെയ്‌നിന്റെ കയറ്റുമതി ഏകദേശം 60 ശതമാനം കുറഞ്ഞു.
കരാർ നീട്ടിയില്ലെങ്കിൽ, ഇറക്കുമതിക്കായി ഉക്രെയ്നെ ആശ്രയിച്ചിരുന്ന രാജ്യങ്ങൾ മറ്റ് സ്രോതസുകള്‍ കണ്ടെത്തേണ്ടി വരും. കരാറുമായി ബന്ധപ്പെട്ട് റഷ്യയുമായുള്ള ഐക്യരാഷ്ട്ര സഭയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

eng­lish sum­ma­ry; Rus­sia warns that Ukraine will with­draw from the grain agreement

you may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.