
റഷ്യ യുക്രെയ്‌നിലെ സുമി റെയിൽവേ സ്റ്റേഷനിൽ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ കുറഞ്ഞത് 30 പേർക്ക് പരിക്കേറ്റു. യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. സാധാരണക്കാർക്കെതിരെയുള്ള ക്രൂരമായ ആക്രമണമാണിതെന്ന് യുക്രെയ്ൻ വിശേഷിപ്പിച്ചു. യുദ്ധം തുടങ്ങിയത് മുതൽ റഷ്യൻ സൈന്യം യുക്രെയ്‌നിന്റെ റെയിൽവേ ശൃംഖലയെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് സെലെൻസ്കി പറഞ്ഞു. ആക്രമണത്തിൽ ട്രെയിനിന്റെ കോച്ചിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു. റഷ്യൻ അതിർത്തിയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ഈ ആക്രമണം നടന്നത്.
റെയിൽവേ സ്റ്റേഷനിലെ ആക്രമണത്തിന് തൊട്ടുമുമ്പ് ചെർണീവിനടുത്തുള്ള ഒരു വൈദ്യുതി നിലയത്തിലും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി. ഇത് ഏകദേശം 50,000 വീടുകളിലെ വൈദ്യുതി വിച്ഛേദിക്കാൻ കാരണമായി. വെള്ളിയാഴ്ച രാത്രി മുതൽ ശനിയാഴ്ച രാവിലെ വരെ ആക്രമണം തുടർന്നതായും റിപ്പോർട്ടുണ്ട്. ചെർണോവിലെ സൈനിക തലവൻ ദിമിത്രോവ് ബ്രഷിൻസ്കി പറയുന്നതനുസരിച്ച്, ഈ ആക്രമണത്തിൽ നിരവധി തീപിടിത്തങ്ങളും ഉണ്ടായിട്ടുണ്ട്. യുക്രെയ്‌നിന്റെ പ്രകൃതിവാതക പ്ലാന്റുകൾക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണിതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.