26 January 2026, Monday

Related news

January 13, 2026
January 7, 2026
January 7, 2026
January 1, 2026
January 1, 2026
December 30, 2025
December 25, 2025
December 23, 2025
December 22, 2025
December 9, 2025

കുളുവില്‍ റഷ്യൻ ദമ്പതികളെ മ രിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
ഷിംല
November 18, 2023 8:26 pm

ഹിമാചല്‍ പ്രദേശിലെ കുളുവില്‍ റഷ്യൻ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കുളുവിലെ മണികരൻ ടൗണിന് സമീപമുള്ള കുളത്തില്‍ നിന്നും വ്യാഴാഴ്ച്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരുടെയും മ‍ൃതദേഹങ്ങള്‍ നഗ്നമായ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ കുളുവിലെ ആശുപത്രിയിലേക്ക് മാറ്റി. 

യുവതിയുടെ മൃതദേഹം കുളത്തില്‍ നിന്നും യുവാവിന്റേത് കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഇരുവരുടെയും കൈകളില്‍ മുറിവേറ്റ പാടുള്ളതിനാല്‍ ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കുളത്തിന്റെ സമീപത്ത് നിന്നും കണ്ടെത്തിയ ബാഗിലെ വസ്തുക്കളില്‍ നിന്നാണ് ഇരുവരും റഷ്യന്‍ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. 

ബാഗ്, ബ്ലേഡ്,മൊബൈല്‍ ഫോണ്‍, ചരസ് എന്നിവയും സംഭവസ്ഥലത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും എഎസ്പി സഞ്ജീവ് ചൗഹാന്‍ അറിയിച്ചു. ഇരുവരെയും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കസോള്‍ അടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടല്‍, ഹോം സ്റ്റേ എന്നിവിടങ്ങളില്‍ അന്വേഷിച്ച് വരുകയാണെന്നും എഎസ്പി പറഞ്ഞു.

Eng­lish Sum­ma­ry: Russ­ian cou­ple found dead in Kullu
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.