
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ഡ്രോൺ‑മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതു. ശനിയാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. നഗരത്തിലെ വിവിധ ജില്ലകളിലെ റെസിഡൻഷ്യൽ കെട്ടിടങ്ങൾ ആക്രമണത്തിൽ തകരുകയും ഉഗ്രമായ സ്ഫോടന ശബ്ദങ്ങൾ കേൾക്കുകയും ചെയ്തു. പരിക്കേറ്റവരിൽ 13 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ടെന്ന് കീവ് മേയർ വിറ്റാലി ക്ലിച്ച്കോ വ്യക്തമാക്കി.
സൈനിക ഭരണകൂടത്തിന്റെ തലവൻ ടിമൂർ ടകചെങ്കോ ശനിയാഴ്ചത്തെ ആക്രമണം തലസ്ഥാനത്തിന്റെ പ്രാന്തപ്രദേശങ്ങളിലെ ഒന്നിലധികം ലക്ഷ്യങ്ങളെ ബാധിച്ചതായി സ്ഥിരീകരിച്ചു. കീവിന് കിഴക്കുള്ള ബ്രോവറി ടൗണിൽ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റിട്ടുണ്ട്. ഈ പ്രദേശത്തെ റെസിഡൻഷ്യൽ മേഖലകളെ ലക്ഷ്യമിട്ടാണ് മിസൈലുകളും ഡ്രോണുകളും എത്തിയതെന്ന് റീജിയണൽ ഗവർണർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.