
മോസ്കോ നഗരത്തിലുണ്ടായ കാർബോംബ് സ്ഫോടനത്തിൽ മുതിർന്ന റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. സ്ഫോടനത്തെ സംബന്ധിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് റഷ്യ ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ലഫ്റ്റന്റ് ജനറൽ ഫാനിൽ സരോവാണ് കൊല്ലപ്പെട്ടതെന്ന് റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി അറിയിച്ചു. ട്രെയിനിങ് ഡിപ്പാർട്ട്മെന്റിന്റെ തലവനായ മേജറാണ് ഫാനില്‍ സരോവ. സ്വന്തം കാറിൽ സ്ഥാപിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്.
യാസ്നേവ സ്ട്രീറ്റിലെ പാർക്കിങ് കേന്ദ്രത്തിൽ റഷ്യൻ സമയം നാല് മണിയോടെയാണ് സ്ഫോടനമുണ്ടായത്. കൊലപാതകത്തിന്റെ എല്ലാതലവും പരിശോധിക്കുമെന്നും യുക്രെയ്ൻ ഇന്റലിജൻസ് ഏജൻസിക്ക് ഇതിൽ പങ്കുണ്ടോയെന്ന പരിശോധനയുണ്ടാവുമെന്നും റഷ്യൻ വക്താവ് വ്യക്തമാക്കി. നേരത്തെ സമാനമായൊരു കൊലപാതകത്തിന്റെ ഉത്തരവാദിത്തം യുക്രെയ്ൻ ഏറ്റെടുത്തിരുന്നു.
2024ൽ ലഫ്റ്റനന്റ് ജനറൽ ഇഗോർ കിർലോവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തവും യുക്രെയ്ൻ ഏറ്റെടുത്തിരുന്നു. അപ്പാർട്ട്മെന്റ് ബിൽഡിങിന് പുറത്തുള്ള ഇലക്ട്രിക് സ്കൂട്ടറിൽ ബോംബ് വെച്ചാണ് കിർലോവിനെ യുക്രെയ്ൻ വധിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.