ഉക്രെയ്നിൽ മിസൈൽ ആക്രമണം തുടര്‍ന്ന് റഷ്യ. സിവേർസ്കിൽ ജനവാസകേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ മരിച്ചു. സൂപ്പർ മാർക്കറ്റിന് നെരെയും മിസൈൽ ആക്രമണമുണ്ടായി. ആളപായമുണ്ടോ എന്ന് വ്യക്തമല്ല. മിസൈൽ വീണ് നഗര മധ്യത്തിൽ വലിയ ഗർത്തം രൂപപ്പെട്ടു.
അതിനിടെ, ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങളിലെ അംബാസിഡർമാരെ ഉക്രെയ്ൻ പ്രസിഡന്റ് പുറത്താക്കി. ഇന്ത്യക്ക് പുറമേ ജർമ്മനി, ചെക്ക് റിപബ്ലിക്ക്, നോർവേ, ഹംഗറി എന്നീ രാജ്യങ്ങളിലെ പ്രതിനിധികളെയാണ് യുക്രൈൻ പ്രസിഡൻറ് വ്ലാഡിമർ സെലെൻസ്കി മാറ്റിയത്.
അതേസമയം, റഷ്യയുടെ അധിനിവേശത്തെ പ്രതിരോധിക്കാൻ ഉക്രെയ്ൻ ശ്രമിക്കുകയാണെന്നും അന്താരാഷ്ട്ര പിന്തുണയും സൈനിക സഹായവും നൽകണമെന്നും സെലെൻസ്കി ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
English summary;Russian missile attack on populated areas in Ukraine
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.