റഷ്യയുടെ മിസൈലുകള്‍ പടിഞ്ഞാറൻ ഉക്രേനിയൻ നഗരമായ എൽവിവിലെ വിമാന തകരാറുകള്‍ പരിഹരിക്കുന്ന പ്ലാന്റ് തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച രാവിലെ നിരവധി മിസൈലുകൾ പ്ലാന്റില്‍ പതിച്ചതായും കെട്ടിടം തകർത്തതായും സിറ്റി മേയർ ആൻഡ്രി സഡോവി പറഞ്ഞു. പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവെച്ചതായും ആക്രണത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കരിങ്കടലിന്റെ ദിശയിൽ നിന്ന് വിക്ഷേപിച്ച ക്രൂയിസ് മിസൈലുകളാണ് പ്ലാന്റിനെ തകർത്തതെന്ന് യുക്രെയ്ൻ സൈന്യം പറഞ്ഞു. മിസൈലിന്റെ ഇനം കെഎച്ച് 555 ആണെന്ന് സൈന്യം പറഞ്ഞു. പടിഞ്ഞാറൻ ഉക്രെയ്നിലെ യാവോറിവ് സൈനിക താവളത്തിലും സമാനമായ ആക്രമണം റഷ്യ നടത്തിയിരുന്നു.
English Summary: Russian missiles have reportedly destroyed an aircraft dealing plant in Ukraine
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.