19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 15, 2024
August 9, 2024
July 20, 2024

ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം റഷ്യൻ സൈന്യം കൂട്ടബലാത്സംഗം ചെയ്തതായി ഉക്രെയ്ൻ യുവതി

Janayugom Webdesk
കീവ്
March 29, 2022 7:01 pm

ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം റഷ്യൻ സൈന്യം കൂട്ടബലാത്സംഗം ചെയ്തതായി ഉക്രേനിയൻ യുവതി. തന്റെ നാല് വയസുള്ള മകൻ അടുത്തുള്ള മുറിയില്‍ പേടിച്ച് കരയുമ്പോഴും സൈന്യം മാറി മാറി തന്നെ ബലാത്സംഗം ചെയ്തതായി യുവതി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വെടിയൊച്ച കേട്ട് നോകുമ്പോള്‍ പട്ടാളക്കാര്‍ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നിരുന്നു. ആദ്യം തന്റെ വളര്‍ത്തുനായയെ അവര്‍ കൊലപ്പെടുത്തി. പിന്നീട് ഭര്‍ത്താവിനെയും. തന്റെ തലയില്‍ തോക്ക് ചൂണ്ടി ഒരു പട്ടാളക്കാരൻ പറഞ്ഞു നിന്റെ ഭര്‍ത്താവിനെ ഞങ്ങള്‍ കൊലപ്പെടുത്തി കാരണം അയാള്‍ നാസിയാണ്. പിന്നീട് ഒച്ചവച്ചാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ബലാത്സംഗത്തിന് ഇരയാക്കി. ഒച്ചവച്ചാല്‍ നിങ്ങളുടെ തലച്ചോറ് വീടിന് ചുറ്റും ചിതറികിടക്കുന്ന കാഴ്ച നിങ്ങളുടെ മകനെ കാണിച്ചുകൊടുക്കുമെന്നും പട്ടാളക്കാര്‍ പറഞ്ഞതായി യുവതി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഭർത്താവിന്റെ മൃതദേഹം ഉപേക്ഷിച്ച് വീടുവിട്ടിറങ്ങേണ്ടി വന്നതായി യുവതി പറഞ്ഞു. മൃതദേഹം അടക്കം ചെയ്യാൻ ഗ്രാമത്തിലേക്ക് പോകാനാവില്ല, കാരണം ഗ്രാമം ഇപ്പോഴും അവരുടെ കൈവശമാണെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

Eng­lish sum­ma­ry; Russ­ian sol­diers raped me as my son cried: Ukrain­ian woman recalls horror

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.