ഉക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ കാർകീവിൽ റഷ്യൻ സേന പ്രവേശിച്ചു. പ്രാദേശിക ഭരണകൂടമാണ് വിവരം സ്ഥിരീകരിച്ചത്. അതേസമയം ബങ്കറുകളിൽ തുടരാനാണ് ജനങ്ങളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. റഷ്യൻ അതിർത്തിയിൽ നിന്ന് രണ്ടു മണിക്കൂർ യാത്രാദൂരം മാത്രമുള്ള നഗരമാണ് കാർകീവ്. മലയാളിവിദ്യാര്‍ത്ഥികള്‍ ഇവിടെയാണ് ഏറെയുള്ളത്. കീവ് കഴിഞ്ഞാൽ ഉക്രെയ്നിന്റെ ഏറ്റവും പരമപ്രധാനമായ സിരാകേന്ദ്രങ്ങളിൽ ഒന്നാണ് കാർകീവ്. പ്രധാനപ്പെട്ട നിരവധി എണ്ണ സംഭരണശാലകൾ ഫാക്ടറികൾ,തുടങ്ങി പ്രതിരോധപരമായി മുന്നോട്ട് നിൽക്കുന്ന നഗരം കൂടിയാണിത്. ഇന്ന് കീവ് വിമാനത്താവളം റഷ്യൻ സൈന്യം പിടിച്ചെടുത്തിരുന്നു.
English Summary:Russian troops enter Kharkiv
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.