3 July 2024, Wednesday
KSFE Galaxy Chits

Related news

March 18, 2024
February 16, 2024
January 21, 2024
December 11, 2023
October 5, 2023
September 24, 2023
September 22, 2023
September 17, 2023
September 14, 2023
September 10, 2023

എനർഹോദാർ നഗരത്തിലേക്ക് പ്രവേശിച്ച് റഷ്യൻ സൈന്യം; തടഞ്ഞ് നാട്ടുകാർ

Janayugom Webdesk
കീവ്
March 2, 2022 6:00 pm

തെക്കൻ ഉക്രെയ്നിലെ നഗരമായ എനർഹോദാറിലേക്ക്പ്രവേശിക്കാനുള്ള റഷ്യൻ സേനയുടെ ശ്രമത്തെ തടഞ്ഞ് നാട്ടുകാർ. സേപ്പരോസിയ ആണവനിലയത്തിന്റെ ആസ്ഥാനമാണ് എനർഹോദാർ. നൂറുകണക്കിന് തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് റഷ്യൻ സേനയെ തടഞ്ഞത്. യുദ്ധം തുടങ്ങി ഏഴാം ദിവസവും ഉക്രെയ്നിൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് റഷ്യ.

ഖേഴ്‌സൺ റഷ്യയുടെ നിയന്ത്രണത്തിലായി. പ്രദേശത്ത് റഷ്യ കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. റേഴ്‌സണിലെ നദീ തുറമുഖവും റയിൽവേ സ്റ്റേഷനും റഷ്യൻ സൈന്യം പിടിച്ചെടുത്തു. കർക്കിവിലെ റഷ്യൻ ഷെല്ലാക്രമണത്തിൽ 21 പേരാണ് കൊല്ലപ്പെട്ടത്. 112 പേർക്ക് പരുക്കേറ്റു. റഷ്യൻ പട്ടാളത്തിന്റെ ആക്രമണം തടയാൻ പരമാവധി ശ്രമിക്കുന്നതായി കാർക്കിവ് മേയർ ഐഹർ ടെറഖോവ് അറിയിച്ചു.

കാർക്കിവിലെ സൈനിക അക്കാദമിക്കും ആശുപത്രിക്കും നേരെ റഷ്യൻ റോക്കറ്റ് ആക്രമണം നടക്കുകയാണ്. കാർക്കിവിന് പുറമെ സുിയിലും ഷെല്ലാക്രമണം നടക്കുന്നുണ്ട്. കാർക്കിവിലെയും സുമിയിലേയും ജനങ്ങളോട് പുറത്തറിങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

eng­lish sum­ma­ry; Russ­ian troops enter the city of Ener­ho­dar; Blocked locals

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.