19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
August 9, 2024
July 20, 2024
March 25, 2024

റഷ്യൻ സൈന്യം ഉക്രെയ്ൻ തലസ്ഥാനത്ത്

Janayugom Webdesk
കീവ്
February 25, 2022 2:34 pm

ഉക്രെയ്ൻ തലസ്ഥാനമായ കീവില്‍ റഷ്യൻ സൈന്യം എത്തി. കീവില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. കീവിലെ ഒബലോണില്‍ വെടിവയ്പ്പ് നടക്കുന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കീവ് നഗരത്തില്‍ റഷ്യൻ സൈന്യത്തിനുനേരെ ഉക്രെയ്ൻ വെടിയുതിര്‍ത്തു. കീവിലെ ജനവാസ കേന്ദ്രങ്ങളില്‍ റഷ്യൻ സൈനിക ടാങ്കറുകള്‍ എത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്.

കരിങ്കടലിലെ സിംനയ ദ്വീപ് റഷ്യ പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. 82 ഉക്രെയ്ൻ സൈനികര്‍ കീഴടങ്ങിയന്നാണ് റഷ്യ അവകാശപ്പെടുന്നത്. രണ്ട് റഷ്യൻ മിസൈലും ഒരു വിമാനവും വെടിവെച്ചിട്ടതായാണ് ഉക്രെയ്ൻ വാദം. ബ്രിട്ടീഷ് വിമാനങ്ങള്‍ക്ക് റഷ്യൻ വ്യോമപാതയില്‍ നിരോധനം ഏര്‍പ്പെടുത്തി.

eng­lish sum­ma­ry; Russ­ian troops in the Ukrain capital

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.