യുക്രെയ്ൻ നഗരമായ സുമേയിൽ റഷ്യയുടെ മിസൈൽ ആക്രമണത്തില്‍ 21 പേർ കൊല്ലപ്പെട്ടു. 7 കുട്ടികൾ അടക്കം 83 പേർക്ക് പരുക്കേറ്റു. ഓശാന ദിനത്തിൽ പള്ളിയിൽ പോകുന്നതിനിടെയായിരുന്നു ആക്രമണം. ഈ വർഷത്തെ ഉക്രെയ്നിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണിതെന്ന് വ്‌ലാദിമർ സെലെൻസ്കി പറഞ്ഞു. ലോക നേതാക്കൾ റഷ്യക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും സെലെൻസ്കി ആവശ്യപ്പെട്ടു. ഓശാന ഞായർ ആഘോഷിക്കാൻ ആളുകൾ ഒത്തുകൂടിയിരിക്കെ രാവിലെ 10:15 നാണ് മിസൈൽ ആക്രമണം ഉണ്ടായത്. നഗരമധ്യത്തിൽ രണ്ട് മിസൈലുകളാണ് പതിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.