ശബരിമല പൊന്നമ്പലമേട്ടിൽ കയറി പൂജ നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കുമളി ആനവിലാസം സ്വദേശി ചന്ദ്രശേഖരൻ (കണ്ണൻ) ആണ് കട്ടപ്പനയിൽ അറസ്റ്റിലായത്. പൂജയ്ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാരായ രാജേന്ദ്രൻ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി ബന്ധപ്പെടുത്തിയത് ചന്ദ്രശേഖരനാണ്.
കറുപ്പയ്യ, സാബു മാത്യു എന്നിവർ നേരത്തേ അറസ്റ്റിലായി. 3000 രൂപ കൈപ്പറ്റിയാണ് ഇവർ നാരായണൻ സ്വാമിയെ സംരക്ഷിത വനംമേഖലയിലേക്ക് കയറ്റിവിട്ടത്. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ചന്ദ്രശേഖരന്‍ പിടിയിലായത്. ഇയാൾ കട്ടപ്പനയിലുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് വനപാലകരെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
English Summary; Sabarimala entered Ponnampalamet and performed pooja; One more person arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.