22 February 2026, Sunday

Related news

February 22, 2026
February 5, 2026
January 21, 2026
January 20, 2026
January 14, 2026
January 2, 2026
December 31, 2025
December 29, 2025
December 27, 2025
December 24, 2025

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രിക്ക് ജാമ്യം ലഭിച്ചതിനെതിരെ ഐസ്‌ഐടിയുടെ അപ്പീല്‍

Janayugom Webdesk
കൊച്ചി
February 22, 2026 2:21 pm

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം ലഭിച്ചതിനെതിരെ അപ്പീൽ നൽകാൻ തീരുമാനിച്ച് പ്രത്യേക അന്വേഷണ സംഘം. ഹൈക്കോടതിയിലാകും അപ്പീൽ നൽകുക. തെളിവില്ലാതെയാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന കൊല്ലം വിജിലൻസ് കോടതി നിരീക്ഷണത്തെ തുടർന്ന് അപ്പീൽ ഉടൻ വേണ്ടെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. ഇതിലാണ് പുനരാലോചന നടത്തി അപ്പീലിന് പോകാൻ ഇപ്പോൾ എസ്ഐടി തീരുമാനിച്ചിരിക്കുന്നത്.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച തെളിവുകളിലുള്ള അപര്യാപ്തത എന്നിവ പരിഗണിച്ച് കർശന ഉപാധികളോടെയാണ് തന്ത്രിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ്പ സ്വര്‍ണ മോഷണ കേസുകളിൽ ജയിലിലായി നാല്പത്തിയൊന്നാം ദിവസമാണ് തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.