7 December 2025, Sunday

Related news

December 5, 2025
December 4, 2025
December 1, 2025
November 30, 2025
November 29, 2025
November 29, 2025
November 26, 2025
November 24, 2025
November 20, 2025
November 20, 2025

ശബരിമല സ്വര്‍ണ്ണക്കൊള്ള :എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

Janayugom Webdesk
തിരുവനന്തപുരം
November 3, 2025 12:20 pm

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും , കമ്മീഷണറുമായി എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ശബരിമല ശ്രീകോവിലിന്റെ വാതില്‍ ഇടപാടിന്റെ സമയത്ത് ദുരൂഹ ഇ‑മെയില്‍ സന്ദേശം വന്നപ്പോള്‍ സ്വര്‍ണത്തിന്റെ ഭാരവ്യത്യാസം അന്നത്തെ ദേവസ്വം പ്രസിഡന്റ് റിപ്പോര്‍ട്ട് ചെയ്തില്ല എന്നതടക്കമുള്ള ആരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. ഇക്കാര്യങ്ങളാകും അന്വേഷണസംഘം എന്‍ വാസുവിനോട് ചോദിച്ചറിയുക.

2019 ഡിസംബര്‍ 9ന് ആണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ‑മെയില്‍ തനിക്ക് വന്നതെന്നും സ്വര്‍ണം ബാക്കി വന്നു എന്നാണ് പോറ്റി അറിയിച്ചിരുന്നതെന്നുമാണ് മുന്‍പ് എന്‍ വാസു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. ദ്വാരപാലക ശില്‍പ്പത്തിന്റേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ക്ക് ശേഷം ബാക്കി വന്ന സ്വര്‍ണം പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹാവശ്യങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും മെയിലില്‍ ഉണ്ടായിരുന്നതായി എന്‍ വാസു പറഞ്ഞിരുന്നു.

ദേവസ്വം ബോര്‍ഡിന്റെ അനുമതിയല്ല ഉപദേശം തേടിയായിരുന്നു ആ ഇ‑മെയില്‍ എന്നും എന്‍ വാസു പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വന്തം സ്വര്‍ണം ഉപയോഗിച്ച് ദ്വാരപാലക ശില്‍പ്പം പൂശാനാണ് ബോര്‍ഡുമായുള്ള കരാര്‍. ഇങ്ങനെ പൂശിയ സ്വര്‍ണം എന്ത് ചെയ്യണമെന്ന് ചോദിച്ചതായാണ് മെയില്‍ കണ്ടാല്‍ ആരും കരുതുക എന്നായിരുന്നു എന്‍ വാസുവിന്റെ വാദം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.