
ശബരിമലയിലെ ദ്വാരപാലക പാളികളിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെയാണ് നടപടി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. നവംബര്‍ മൂന്നിന് പ്രൊഡക്ഷന്‍ വാറന്‍ഡ് ഹാജരാക്കും. അതേസമയം എസ്എടി പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ ഹാജരാക്കി.
നിലവില്‍ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അന്വേഷണസംഘം പോറ്റിയെ കോടതിയില്‍ ഹാജരാക്കിയത്. പരാതികള്‍ ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് മറുപടി നല്‍കിയിരുന്നു. താന്‍ അസുഖ ബാധിതനാണെന്നും ബംഗളൂരുവില്‍ ചികിത്സയിലായിരുന്നെന്നും ജയിലില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളതായും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ സംഘം മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി. കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും എസ്‌ഐടി കോടതിയെ വ്യക്തമാക്കി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ബംഗളൂരുവിലെ ഫ്ളാറ്റില്‍നിന്നും പ്രത്യേക അന്വേഷണസംഘം ഭൂമി, സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ പിടിച്ചെടുത്തു. ഇയാള്‍ ബംഗളൂരുവിലും കേരളത്തിലുമായി കോടികളുടെ ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടിയതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.