
ദേവസ്വം ബോര്‍ഡിനെ പ്രതികൂട്ടിലാക്കിയത് ഉണ്ണിക്കൃഷ്ണന്‍ പോറ്റി ആണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ്പ്രശാന്ത്. വിഷയത്തില്‍ തുടക്കമുതല്‍ കൃത്യമായ അന്വേഷണം നടക്കണം എന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടതെന്നും വിഷയത്തില്‍ ഹൈക്കോടതി നിയോഗിച്ച അന്വേഷണ സംഘത്തെ പൂര്‍ണ വിശ്വസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌ട്രോങ്ങ് റൂമിലുള്ള ആഭരണങ്ങളുടെ കൃത്യമയ പട്ടികയും വിവരങ്ങളും ദേവസ്വം ബോര്‍ഡിന്റെ കൈയ്യില്‍ ഉണ്ട്. ദേവസ്വം ബോര്‍ഡ് സര്‍ക്കാരും ആവശ്യപ്പെട്ടതനുസരിച്ചാണ് എസ് ഐ ടിയെ കോടതി നിയോഗിച്ചത്.കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കോടതിയുടെ നിരീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങള്‍ ആണെന്നും ബോര്‍ഡ് ഈ വിഷയങ്ങള്‍ ഇന്ന് ഗൗരവപൂര്‍വം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭഗവാന്റെ ഒരു പൊന്നെങ്കിലും നഷ്ടപ്പെട്ടെങ്കില്‍, ഏത് ഉന്നതനാണെങ്കിലും ശിക്ഷിക്കപ്പെടും. നിലവിലെ വിവാദങ്ങള്‍ക്ക് പരിസമാപ്തി ഉണ്ടാകണം എന്നാണ് ആഗ്രഹം. മണ്ഡല മകരവിളക്കിന് മുന്‍പ് ഈ വിവാദങ്ങള്‍ അടങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്നും മണ്ഡല മകരവിളക്ക് മഹോത്സവത്തെ വിവാദങ്ങള്‍ ബാധിക്കുമോ എന്ന് ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ട്. ആ വീഴ്ചകള്‍ എന്തൊക്കെയാണെന്ന് ഇന്നത്തെ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും.
വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും. ഭഗവാന്റെ സ്വര്‍ണ്ണം കട്ട് കൊണ്ടുപോയത് ആരാണെങ്കിലും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 18 സ്‌ട്രോങ്ങ് റൂമുകള്‍ ഉണ്ട്. എല്ലായിടത്തും പരിശോധന നടക്കും. ഗോള്‍ഡ് മോണിറ്റൈസേഷന്‍ നടന്നുവരികയാണ്. 18 സ്‌ട്രോങ്ങ് റൂമിലും കൃത്യമായ പരിശോധന നടത്താറുണ്ട്. വസ്തുക്കളുടെ കൃത്യമായ കണക്കുകള്‍ ബോര്‍ഡിന്റെ പക്കല്‍ ഉണ്ട്. ശബരിമലയിലെക്ക് എത്തുന്ന സ്‌പോണ്‍സര്‍മാരുടെ കാര്യത്തില്‍ ഇനി കൃത്യമായ പരിശോധന നടത്തുമെന്നും പി എസ് പ്രശാന്ത് അഭിപ്രായപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.