
ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ സ്പോണ്‍സര്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്ക്കെതിരായ മൊഴി ആവര്‍ത്തിച്ച് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി. ശില്‍പ്പത്തില്‍ പൂശിയ ശേഷം ബാക്കി വന്ന 420 ഗ്രാം സ്വര്‍ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റിയ്ക്ക് നല്‍കിയെന്നാണ് ഭണ്ഡാരി അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ മൊഴി എസ്എടി വിശ്വസിച്ചിട്ടില്ല.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ കൊണ്ടുവന്നത് ചെമ്പ് പാളികളാണെന്ന് പറയണമെന്ന് ഉണ്ണിക്കൃഷണൻ പോറ്റി നിര്‍ദേശിച്ചിരുന്നുവെന്നാണ് നേരത്തെ സ്മാര്‍ട്ട് ക്രിയേഷന്‍സ് മൊഴി നല്‍കിയത്. എന്നാല്‍ ദേവസ്വം വിജിലന്‍സ് മൊഴിയെടുക്കാനായി ഭണ്ഡാരിയെ വിളിച്ചതോടെ സത്യം തുറന്ന് പറയുകയായിരുന്നു. പോറ്റിയുടെ തട്ടിപ്പില്‍ സ്ഥാപനത്തിന് പങ്കില്ല. മുമ്പ് സ്വര്‍ണം പാകിയതില്‍ വീണ്ടും പൂശാന്‍ കഴിയില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ പോറ്റി നിര്‍ന്ധിച്ചതോടെ റൂള്‍ മാറ്റുകയായിരുന്നുവെന്നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് മൊഴി നല്‍കിയത്.
അതേസമയം ഇന്നും ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന്‍റെ ഓഫീസില്‍ പരിശോധന തുടരും. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.