
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറണമെന്ന് മൊബൈല്‍ കമ്പനികളോട് ഹൈക്കോടതി. പ്രതികളുടെ ഫോൺ വിശദാംശങ്ങൾ ലഭ്യമാക്കാൻ കമ്പനികൾ സഹകരിക്കണം. കേസിൽ അടച്ചിട്ട മുറിയിൽ വാദം പുരോഗമിക്കുന്നു. സാമ്പിൾ ശേഖരിച്ചത് അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഹൈക്കോടതിയിൽ ഹാജരാക്കി.
പ്രതികളുടെ ഫോൺ രേഖകൾ കൈമാറുന്നതിൽ വീഴ്ചയുണ്ടാകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. ചില വിവരങ്ങൾ ലഭിക്കാൻ കാലതാമസം നേരിടുന്നുവെന്ന് എസ്ഐടി അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതി ഇടപെടൽ. കൂടാതെ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ഡിവൈഎസ്പി തലത്തിൽ അന്വേഷണം ആരംഭിച്ച കാര്യവും ഹൈക്കോടതിയെ വിജിലൻസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.