9 February 2026, Monday

ശബരിമല സ്വര്‍ണ്ണക്കൊള്ളകേസ്: ഹൈക്കോടതി ഇന്ന് പരിഗണിക്കും

Janayugom Webdesk
തിരുവനന്തപുരം
February 9, 2026 8:48 am

ശബരിമല സ്വര്‍ണക്കൊള്ള ഇന്ന് ഹൈക്കോടതി പരിഗണിക്കും. എസ്ഐടി അഞ്ചാമത്തെ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിഎസ്എസ് സി നടത്തിയ ശാസ്ത്രീയ പരിശോധ ഫലവും കോടതിയില്‍ ഹാജരാക്കും. അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഇതുവരെ 11 ഇടക്കാല ഉത്തരവുകളാണ് ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കോടതി ഇറക്കിയിട്ടുള്ളത്.

അതേസമയം, തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ പരിഗണിക്കും. ദ്വാരപാലക ശില്പ കേസിലെയും കട്ടിളപ്പാളി കേസിലെയും ജാമ്യാപേക്ഷകൾ ഒരുമിച്ചായിരിക്കും പരിഗണിക്കുക. തന്ത്രിയുടെ ജാമ്യത്തെ എതിർത്തി എസ് ഐ ടി കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിക്ക് ബന്ധമില്ലെന്നും എല്ലാം കെട്ടിച്ചമച്ചതാണെന്നുമാണ് തന്ത്രിയുടെ അഭിഭാഷകന്റെ വാദം.

Kerala State - Students Savings Scheme

TOP NEWS

February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026
February 9, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.