26 February 2026, Thursday

Related news

February 23, 2026
February 20, 2026
February 20, 2026
February 19, 2026
February 16, 2026
February 13, 2026
February 10, 2026
February 10, 2026
February 10, 2026
February 10, 2026

ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എച്ച് വെങ്കിടേഷ് ഇന്ന് ശബരിമലയില്‍ എത്തും

Janayugom Webdesk
പത്തനംതിട്ട
October 14, 2025 11:02 am

ശബരിമലയിലെ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ എച്ച് വെങ്കിടേഷ് ഇന്ന് ശബരിമലയില്‍ എത്തും. പ്രത്യക അന്വേഷണ സംഘത്തിന്റെ യോഗവും ചേരും.കഴിഞ്ഞ ദിവസമാണ് സ്വര്‍ണ്ണക്കവര്‍ച്ചയില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്ഐആറുകളും പത്തനംതിട്ട റാന്നി കോടതിയില്‍ സമര്‍പ്പിച്ചത്.പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് വൈകാതെ കടക്കാന്‍ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റക്കാരായി കണ്ടെത്തിയ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ തീരുമാനം യോഗത്തില്‍ ഉണ്ടാകും.നേരത്തെ മുരാരിയും ബാബുവിനെതിരായ നടപടി മാത്രമാണ് ബോര്‍ഡ് സ്വീകരിച്ചത്.

2019 ലെ ബോര്‍ഡ് സെക്രട്ടറി ജയശ്രീ മുതല്‍ ഗോള്‍ഡ് സ്മിത്ത് വരെ ഉള്ളവര്‍ക്കെതിരെ ഇന്ന് നടപടി സ്വീകരിക്കും.അതേസമയം ശബരിമലയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പിന് ഹൈക്കോടതി നിയമിച്ച അമിക്കസ്‌ ക്യൂറി ജസ്‌റ്റിസ് കെ ടി ശങ്കരൻ സന്നിധാനത്ത് പരിശോധന പൂർത്തിയാക്കി മടങ്ങി. ശനിയാഴ്ച ആരംഭിച്ച പരിശോധന തിങ്കൾ വൈകിട്ടാണ് സമാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.