28 February 2026, Saturday

Related news

February 22, 2026
February 18, 2026
February 10, 2026
February 9, 2026
February 9, 2026
February 8, 2026
January 19, 2026
January 15, 2026
January 14, 2026
January 13, 2026

ശബരിമല സ്വര്‍ണ്ണക്കൊള്ള : കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്ഐടി

Janayugom Webdesk
തിരുവനന്തപുരം
February 8, 2026 1:52 pm

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കുറ്റപത്രത്തിന്റെ പ്രാഥമിക നടപടികള്‍ ആരംഭിച്ച് എസ്ഐടി .സ്വര്‍ണം ദുരുപയോഗം ചെയ്തത് എങ്ങനെ എന്നത് ഉൾപ്പെടെ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കുന്നത് അന്വേഷണസംഘത്തിന് വെല്ലുവിളിയാണ്. വിശ്വാസ വഞ്ചനയും അഴിമതി നിരോധന നിയമവും തെളിയിക്കുന്നതിലും പ്രതിസന്ധി നേരിടുന്നു. ഈ കുറ്റങ്ങളില്‍ തെളിവിനായി അവസാനവട്ട അന്വേഷണത്തില്‍ എസ്ഐടി.സ്വര്‍ണത്തിന്റെ തെളിവിനായി ചെന്നൈയിലും ബെല്ലാരിയിലും അന്വേഷണം വീണ്ടും നടത്താൻ എസ്ഐടി ആലോചിക്കുന്നുണ്ട്. 

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ ഇഴകീറി പരിശോധിച്ച് എസ്ഐടി കൊടിമര പ്രതിഷ്ഠയില്‍ എസ്ഐടി കോടതി തീരുമാനത്തിനായി കാത്തിരിക്കുകയാണ്. കൊടിമരത്തില്‍ പ്രത്യേക അന്വേഷണം കോടതി തീരുമാനം അനുസരിച്ച്. കൊടിമരം മാറ്റിയതില്‍ ചില വിവരങ്ങള്‍ എസ്.ഐ.ടി കണ്ടെത്തി. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. കോടതി അനുവദിച്ചാല്‍ പ്രത്യേകം കേസ് എടുക്കും. ശബരിമലയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിൽ ഇ ഡിയും നടപടികൾ കടുപ്പിക്കുകയാണ്. ആടിയ ശിഷ്ടം നെയ് വില്പനയിലെ ക്രമക്കേട് വിവരങ്ങൾ ഇഡി ശേഖരിച്ചു. മുൻ കീഴ്ശാന്തി സുനിൽകുമാർ പോറ്റിയെ വിജിലൻസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡി ഇടപെടൽ. സ്വർണ്ണകൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തയാഴ്ച ചോദ്യം ചെയ്യാനും നീക്കമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.